ബുധനാഴ്ച രാത്രിയിൽ ഓക്ക്‌വില്ലിൽ വെടിവയ്പ്പ് ഉൾപ്പെടെയുള്ള അക്രമങ്ങൾ നടത്തി കാർ മോഷ്ട്ടിച്ച കേസിൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ 2 മണിക്ക് മുമ്പ്, സ്‌പേഴ്‌സ് റോഡിന്റെ സോർ, ഫോർത്ത് ലൈനിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ലീസ് ലെയ്‌നിലും ബ്രിഡ്ജ് റോഡിലുമായാണ് സംഭവമെന്നു ഹാൾട്ടൺ റീജിയണൽ പോലീസ് പറയുന്നു. കറുത്ത വസ്ത്രം ധരിച്ചെത്തിയ കറുത്ത വർഗക്കാരായ മൂന്ന് പ്രതികൾ വീടിന്റെ ഗാരേജിൽ ആർഎസ് 7 മോഡൽ ഔഡി കാർ പാർക്ക് ചെയ്യുന്നതിനിടെ സമീപിക്കുകയും ബലപ്രയോഗത്തിലൂടെ കാറിന്റെ താക്കോൽ കരസ്ഥമാക്കുകയുമായിരുന്നെന്നു ഓഫീസർ പറഞ്ഞു. പിടിവലിക്കിടെ ഡ്രൈവറെ ഉപദ്രവിക്കുകയും വീടിനു നേരെ വേടി വയ്ക്കുകയും ചെയ്തു. തുടർന്ന് RS7-ലും കടും നിറമുള്ള പോർഷെ എസ്‌യുവിയിലുമായി ഇവർ രക്ഷപ്പെട്ടു.
രണ്ട് വാഹനങ്ങളും ബ്രിഡ്ജ് റോഡിൽ നിന്ന് ലീസ് ലെയ്നിൽ വടക്കോട്ട് പോകുന്നതായാണ് അവസാനമായി കണ്ടത്. RS7 ന്റെ ഡ്രൈവർക്ക് നിസാര പരിക്കുകളേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. CPYH 544 എന്ന നമ്പറിലുള്ള വാഹനം 2017 മോഡലാണ് .
12:30 AM നും 1:30 AM നും ഇടയിലുള്ള പ്രദേശത്തെ വീഡിയോ ഫൂട്ടേജ് ഉള്ളവർ 905-825-4747 എന്ന നമ്പറിലേക്ക് വിളിക്കാൻ ആവശ്യപ്പെടുന്നു.