ലണ്ടൻ : ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷനു (ലോമ) പുതിയ നേതൃത്വത്തിലേക്കു നടന്ന തെരഞ്ഞെടുപ്പ് അവസാനിച്ചു. 2022-2024 വർഷത്തെ ലോമ പ്രസിഡന്റായി ലിനോ ജോസഫിനെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളായി സഞ്ജു സാബു (വൈസ് പ്രസിഡന്റ്), ജിൽ ജേക്കബ് (സെക്രട്ടറി), ദിവ്യ രാജു (ജോയിന്റ് സെക്രട്ടറി), ഷൈൻ പോൾ (ട്രഷറർ), നീതു ജേക്കബ് (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അമ്പിളി മനോജ്, ജോളി സേവ്യർ, മനോജ് ശങ്കരപ്പണിക്കർ എന്നിവരാണ് ലോമയുടെ 2022-2024 വർഷത്തെ പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ. പ്രോഗ്രാം കോർഡിനേറ്റർമാർമാരായി പ്രീത് ഫിലിപ്പ്, റിൻസി ജോബി, റോയ്സ് മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോജി തോമസിനും ഡയറക്ടർ ബോർഡ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായ മറിയാമ്മ മത്തായി, യെശോധരൻ ഗോവിന്ദൻ, തോമസ് ജോസഫ്, ജോജി തോമസ്, ജെയ്‌സൺ ജോസഫ്, രാജേഷ് ജോസ്, ജിമ്മി നെടുമ്പുറത്ത്, ദിൽന മാർട്ടിൻ, ഷൈമി ടി കല്ലുമടിയിൽ, അമിത് ശേഖർ എന്നിവർക്ക് പുതിയതായി സ്ഥാനമേറ്റെടുത്ത പ്രസിഡൻ്റ് ലിനോ ജോസഫ് നന്ദി അറിയിച്ചു.