Sunday, August 31, 2025

റഷ്യൻ ആക്രമണത്തിൽ 50 ലധികം ഉക്രേനിയൻ ചരിത്ര സ്ഥലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി യുഎൻ

കീവ് : റഷ്യയുടെ ആക്രമണത്തിൽ കുറഞ്ഞത് 53 ഉക്രേനിയൻ ചരിത്ര സ്ഥലങ്ങൾ, മതപരമായ കെട്ടിടങ്ങൾ, മ്യൂസിയങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായി യുഎൻ സാംസ്കാരിക ഏജൻസി വെള്ളിയാഴ്ച അറിയിച്ചു.

ഉക്രേനിയൻ അധികൃതർ നൽകിയ വിവരങ്ങൾ പരിശോധിക്കാൻ യുനെസ്കോ സാറ്റലൈറ്റ് ചിത്രങ്ങളും സംഭവസ്ഥലത്ത് നിന്നുള്ള സാക്ഷികളുടെ റിപ്പോർട്ടുകളും ഉപയോഗിച്ചതായി യുനെസ്കോ വക്താവ് പറഞ്ഞു.

റഷ്യൻ ആക്രമണത്തിൽ പള്ളികൾ മുതൽ ആധുനിക പൈതൃക കേന്ദ്രങ്ങൾ വരെ കിഴക്കൻ ഖാർകിവ് മേഖലയിലെ ഒരു ഡസനിലധികം സ്ഥലങ്ങൾ തകർന്നതായി യുനെസ്കോ പറയുന്നു. ചരിത്രപരമായ സ്ഥലങ്ങളായ അഞ്ചെണ്ണം തലസ്ഥാനമായ കീവിലും മറ്റ് അഞ്ചെണ്ണം വടക്കൻ ഉക്രെയ്നിലെ ചെർനിഹിവ് മേഖലയിലുമാണ് തകർക്കപ്പെട്ടത്.

യുക്രെയ്‌നിൽ മൊത്തത്തിൽ 29 മതപരമായ സ്ഥലങ്ങളും 16 ചരിത്രപരമായ കെട്ടിടങ്ങളും നാല് മ്യൂസിയങ്ങളും നാല് സ്മാരകങ്ങളും തകർന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് യുനെസ്കോ പറഞ്ഞു.

ഉപരോധിക്കപ്പെട്ട നഗരമായ മരിയുപോളിൽ നിന്നോ റഷ്യ പിടിച്ചെടുത്ത കെർസൺ നഗരത്തിൽ നിന്നോ ഉള്ള വിവരങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

ഉക്രെയ്നിലെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സെന്റ്-സോഫിയ കത്തീഡ്രൽ, കൈവിലെ കൈവ്-പെചെർസ്ക്, ലാവ്രയിലെ സന്യാസ കെട്ടിടങ്ങൾ എന്നിവ കേടുപാടുകൾ സ്ഥിരീകരിച്ചവയിലില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!