ലോകത്തെ പ്രതിസന്ധിയിലാക്കാന്‍ പോകുന്ന അടുത്ത മഹാമാരി പ്രാണികളിലൂടെ പകരുന്നവയായിരിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.ഡെങ്കു, യെലോ ഫീവര്‍, ചിക്കുന്‍ഗുനിയ, സിക വൈറസ് എന്നിവയെ എല്ലാം ആര്‍ത്രോപോഡ്-ബോണ്‍ വൈറസുകള്‍ അഥവാ ആര്‍ബോവൈറസുകള്‍ എന്നാണ് വിളിക്കുന്നത്. കൊതുക്, ചിലതരം പ്രാണികള്‍, പേന്‍, ചെള്ള് എന്നിങ്ങനെ രക്തം കുടിക്കുന്ന ആര്‍ത്രോപോഡുകള്‍ വഴിയാണ് ഇവ പകരുന്നത് .ആര്‍ബോവൈറസ് മൂലമുള്ള പകര്‍ച്ചവ്യാധികളുടെ ആവൃത്തിയും തീവ്രതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര തലത്തിലുള്ള സംഘടിതമായ നീക്കം അത്യാവശ്യമാണെന്ന് ഡബ്ല്യുഎച്ച്‌ഒ മുന്നറിയിപ്പ് നല്‍കുന്നു.
130 രാജ്യങ്ങളിലെ 39 കോടിയോളം ജനങ്ങളെ പ്രതിവര്‍ഷം ബാധിക്കുന്ന പകര്‍ച്ചവ്യാധിയാണ് ഡെങ്കു പനിയെന്നാണ്ലോകാരോഗ്യ സംഘടനയുടെ കണക്ക് . 89 രാജ്യങ്ങളിലെങ്കിലും 2016ല്‍ കുറഞ്ഞത് സിക വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരുന്നു. 40 ഓളം രാജ്യങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന യെല്ലോ ഫീവര്‍ മഞ്ഞപ്പിത്തം, ഹെമറേജിക് ഫീവര്‍ എന്നിവയിലേക്കും മരണത്തിലേക്കും നയിക്കുന്നു. കടുത്ത സന്ധിവേദനയും ആര്‍ത്രൈറ്റിസും ഉണ്ടാക്കുന്ന രോഗമാണ് 115 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ച ചിക്കുന്‍ഗുനിയഇവയെല്ലാം ഒരു മഹാമാരിയായി മാറി ദുരന്തം സൃഷ്ടിക്കാതെ പിടിച്ചുനിര്‍ത്തുന്നതിനുള്ള പദ്ധതികളെ കുറിച്ച്ഗവേഷണങ്ങള്നടത്തുകയാണ് ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞരും ആരോഗ്യ ഏജന്‍സികളും.നഗരമേഖലകളിലെ ജനസംഖ്യ ഉയരുന്നതിന് അനുസരിച്ച് ഈ രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും അധികരിക്കുമെന്ന് ലോകാരോഗ്യ സംഘടനയിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ഡോ. റെന്‍ മിങ്ഹുയി കൂട്ടിച്ചേര്‍ക്കുന്നു.