Monday, November 3, 2025

ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ ഏറ്റവും മികച്ച ഡിസ്പ്ലേയുമായി വൺപ്ലസ് 10 പ്രോ

ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ വണ്‍പ്ലസിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണാണ് വണ്‍പ്ലസ് 10 പ്രോ. ഏറ്റവും മികച്ച ഹാര്‍ഡ്‌വെയറും ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയറും വണ്‍പ്ലസ് 10 പ്രോ ഓഫര്‍ ചെയ്യുന്നു.2022ല്‍ ഒരു ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമായ ഏറ്റവും നൂതനമായ ഡിസ്‌പ്ലെയും ഈ സ്മാര്‍ട്ട്ഫോണ്‍ ഫീച്ചര്‍ ചെയ്യുന്നു. പ്രീമിയം സെഗ്മെമെന്റിലെ മറ്റ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം വണ്‍പ്ലസ് 10 പ്രോയുടെ ക്യുഎച്ച്‌ഡി പ്ലസ് 120 ഹെര്‍ട്സ് അമോലെഡ് ഡിസ്പ്ലെ ഞങ്ങള്‍ പരീക്ഷിച്ച്‌ നോക്കിയിരുന്നു.വണ്‍പ്ലസ് 10 പ്രോ സ്മാര്‍ട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ ഗുണനിലവാരത്തെക്കുറിച്ച്‌ ഞങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ഉറപ്പ് തരാന്‍ കഴിയും.

വണ്‍പ്ലസ് 10 പ്രോ ഡിസ്‌പ്ലെ പ്രധാന സ്പെസിഫിക്കേഷനുകള്‍

*വലിപ്പവും റെസല്യൂഷനും 6.7 ഇഞ്ച് വളഞ്ഞ ക്യുഎച്ച്‌ഡി പ്ലസ് (2560 x 1440) റെസല്യൂഷന്‍ അമോലെഡ് പാനല്‍

*റിഫ്രഷ് റേറ്റ് – 120 Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്

*ടെക്നോളജി – സെക്കന്‍ഡ് ജനറേഷന്‍ എല്‍ടിപിഒ, ഡ്യുവല്‍ കളര്‍ കാലിബ്രേഷന്‍

*പ്രധാന ഫീച്ചറുകള്‍ – എഐ അഡാപ്റ്റീവ് ബ്രൈറ്റ്‌നസ്

*ഫോര്‍മാറ്റുകളും സ്റ്റാന്‍ഡേര്‍ഡ്സ് സപ്പോര്‍ട്ടും പിന്തുണയും – എച്ച്‌ഡിആര്‍10 പ്ലസ്, ഡിസിഐ-പി3 കളര്‍ ഗാമറ്റ്

*ഡ്യൂറബിലിറ്റി സ്റ്റാന്‍ഡേര്‍ഡ്സ് – കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ്

മികച്ച എഐ ബ്രൈറ്റ്നസും ക്ഷീണമില്ലാത്ത കാഴ്ചാനുഭവവും

വണ്‍പ്ലസ് 10 പ്രോയിലെ ഓട്ടോമാറ്റിക് സ്‌ക്രീന്‍ ബ്രൈറ്റ്നസ് കണ്‍ട്രോള്‍ പരമ്പരാഗത ആംബിയന്റ് ലൈറ്റ് സെന്‍സറുകള്‍ക്ക് അപ്പുറം നില്‍ക്കുന്നവയാണ്. ഉപയോക്താക്കളുടെ ഉപയോഗ രീതികളുമായി പൊരുത്തപ്പെടാന്‍ മെഷീന്‍ ലേണിംഗ് ഉപയോഗിക്കുന്ന ‘എഐ അഡാപ്റ്റീവ് ബ്രൈറ്റ്‌നെസ്’ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതയാണ്. ഒരു ഉപയോക്താവിന്റെ ഡിസ്പ്ലെ ബ്രൈറ്റനസ് പ്രിഫറന്‍സസ് പഠിക്കുന്നതിലൂടെ, സ്‌മാര്‍ട്ട് ഡിസ്‌പ്ലെ സ്വയം ബ്രൈറ്റ്നസ് ക്രമീകരിക്കുന്നു.

ഇത് തിയറി വായിച്ച ശേഷമുള്ള നിരീക്ഷണം അല്ല, ഹാന്‍ഡ്സെറ്റ് പല സാഹചര്യങ്ങളില്‍ ഉപയോഗിച്ച്‌ പരീക്ഷിച്ച ശേഷമുള്ള വിലയിരുത്തല്‍ ആണ്. വണ്‍പ്ലസ് 10 പ്രോയുടെ ഓട്ടോമാറ്റിക് ബ്രൈറ്റ്‌നെസ് ഫീച്ചര്‍ സ്റ്റാന്‍ഡേര്‍ഡ് ആംബിയന്റ് ലൈറ്റ് സെന്‍സറുകളേക്കാള്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. വ്യത്യസ്‌ത സാഹചര്യങ്ങളിലെ സ്‌ക്രീന്‍ ബ്രൈറ്റ്നസ് ഫ്രിഫറന്‍സുകളുമായി ഇത് വേഗത്തില്‍ പൊരുത്തപ്പെടുകയും ചെയ്യുന്നു.

വണ്‍പ്ലസ് 10 പ്രോയിലെ ഡിസ്‌പ്ലെ സ്ട്രെസ് ഫ്രീ ആയുള്ള കാഴ്ചാനുഭവം ഉറപ്പാക്കുന്നു. ‘നേച്ചര്‍ ടോണ്‍ ഡിസ്‌പ്ലെ’ സാങ്കേതികവിദ്യയാണ് ഇതിന് സഹായിക്കുന്നത്. മങ്ങിയ വെളിച്ചത്തില്‍ കൂടുതല്‍ സുഖപ്രദമായ കാഴ്ചാനുഭവം നല്‍കുന്നതിന് ഡിസ്‌പ്ലെ ആംബിയന്റ് ലൈറ്റിനെ ആശ്രയിച്ച്‌ വൈറ്റ് ബാലന്‍സ് സ്വയമേവ ക്രമീകരിക്കുന്നു.

വണ്‍പ്ലസ് 10 പ്രോ വിലയും ലഭ്യതയും

വണ്‍പ്ലസ് 10 പ്രോയുടെ 8 ജിബി + 128 ജിബി വേരിയന്റിന് 66,999 രൂപയാണ് വില. 12 ജിബി + 256 ജിബി വേരിയന്റിന് 71,999 രൂപയും വില വരുന്നു. വണ്‍പ്ലസ് വെബ്സൈറ്റ്, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ്, ആമസോണ്‍, വണ്‍പ്ലസ് എക്സ്ക്ലൂസീവ് സ്റ്റോറുകള്‍, പാര്‍ട്ണര്‍ ഔട്ട്ലെറ്റുകള്‍ എന്നിവയില്‍ നിങ്ങള്‍ക്ക് പുതിയ ഫ്ലാഗ്ഷിപ്പ് ഹാന്‍ഡ്സെറ്റ് വാങ്ങാന്‍ സാധിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!