ടൊറോൻ്റോ: ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ത്രില്ലർ സിനിമ “ജന ഗണ മന” (Jana Gana Mana) ഏപ്രിൽ 28 ന് കാനഡയിൽ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ മമ്ത മോഹൻദാസാണ് നായിക. പോലീസ് വേഷത്തിലെത്തുന്ന സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിജോ ജോസ് ആന്റണിയാണ് സംവിധായകൻ. അച്ചായൻസ് ഫിലിം ഹോബ്സ് ഡിസ്‌ട്രിബ്യൂട്ടേഴ്സിന്റെ ബാനറിലാണ് ചിത്രം കാനഡയിൽ പ്രദർശനത്തിനെത്തുന്നത്.
കാൾഗറി, ടൊറോന്റോ ,കിച്ചനെർ , ഒട്ടാവ , ഹാലിഫാക്സ് തുടങ്ങി കാനഡയിൽ വൈഡ് റീലീസ് ആണ് അച്ചായൻസ് ഫിലിം ഹോബ്സ് ഡിസ്‌ട്രിബ്യൂട്ടേസ് ഒരുക്കിയിരിക്കുന്നത്. നാല് മിനിറ്റ് നീളുന്ന ഒറ്റ സീൻ ട്രൈലെർ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. മികച്ച പ്രീബുക്കിങ് പ്രതികരണമാണ് ലഭിക്കുന്നതെന്ന് അച്ചായൻസ് ഡിസ്‌ട്രിബ്യൂഷൻ പ്രവർത്തകർ പറയുന്നു.

ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്‌കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, ശുഭ വെങ്കട്, രാജ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‌സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസുമാണ് ചിത്ര൦ നിർമിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ഛായാഗ്രഹണം: സുദീപ് ഇളമണ്‍, സംഗീതം: ജെയ്ക്‌സ് ബിജോയ്.

www.ticketspi.com, www.achayanz.ca, www.landmarkcinemas.com, www.thekfs.ca എന്നീ സൈറ്റുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

