ജുറാസിക് വേള്‍ഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ പുതിയ ട്രെയിലര്‍ റിലീസ് ചെയ്തു.കഴിഞ്ഞ രണ്ട് സിനിമകളുടെ ഇരട്ടി വലിപ്പത്തിലുള്ള കാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്ന് തന്നെയാകും സമ്മാനിക്കുകയെന്നത് ട്രെയിലറില്‍ നിന്നു തന്നെ വ്യക്തം.
ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേണ്‍, സാം നീല്‍, ജെഫ് ഗോള്‍ഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെര്‍മന്‍, ജസ്റ്റിസ് സ്മിത്ത്, ഒമര്‍ സൈ, ബി.ഡി. വോങ് തുടങ്ങിയവര്‍ തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്. ജുറാസിക് വേള്‍ഡ് ഒരുക്കിയ കോളിന്‍ ട്രെവറോ ആണ് ഡൊമിനിയന്‍ സംവിധാനം ചെയ്യുന്നത്. 2018ല്‍ റിലീസ് ചെയ്ത ജുറാസിക് വേള്‍ഡ് ഫാളെന്‍ കിങ് എന്ന സിനിമയുടെ തുടര്‍ച്ചയായാണ് ഈ ചിത്രം വരുന്നത്. കൃത്രിമമായി നിര്‍മിച്ച ഡൈനോസേര്‍സ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെന്‍ കിങ്ഡം അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഡൊമിനിയന്‍ പറയുന്നത്. ജൂണ്‍ 10ന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും