Saturday, May 30, 2026

‘കടുവ’യ്ക്ക് ടിക്കറ്റ് കിട്ടിയില്ല; തിയേറ്ററിന് മുമ്പിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവതിയും യുവാവും

'Kaduva' did not get ticket; A young woman and a young man tried to commit suicide in front of the theater

അഖില സുരേഷ്

പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം കടുവയ്ക്ക് ടിക്കറ്റ് കിട്ടാത്തതിനാൽ തിയേറ്ററിന് മുൻപിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവതിയും യുവാവും. കോട്ടയം നഗരത്തിലെ അഭിലാഷ് തിയേറ്ററിന് മുന്നിൽ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഫസ്റ്റ് ഷോ കാണാൻ എത്തിയതായിരുന്നു ഏറ്റുമാനൂർ സ്വദേശികൾ. ഷോ ഹൗസ്ഫുൾ ആണെന്നും ടിക്കറ്റ് ലഭിക്കില്ലെന്നും അറിഞ്ഞതോടെ പ്രതിഷേധിച്ച് തിയേറ്ററിന് മുന്നിൽ കുത്തിയിരുന്ന ഇരുവരും ബ്ലേഡ് ഉപയോഗിച്ച് കൈമുറിക്കാൻ ശ്രമം നടത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടയം വെസ്റ്റ് പൊലീസ് ഇരുവരെയും അനുനയിപ്പിച്ച് അടുത്ത ദിവസം ടിക്കറ്റ് നൽകാമെന്ന് അറിയിച്ച് മടക്കി അയച്ചു.

ജൂലൈ ഏഴിന് പുറത്തിറങ്ങിയ ചിത്രം ആദ്യ വാരം പിന്നിടുമ്പോൾ ആഗോളതലത്തിൽ 30 കോടിയിലും അധികമാണ് കളക്ഷൻ. ഷാജി കൈലാസ് എന്ന സംവിധായകന്റെ മാസ് തിരിച്ചുവരവ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറും ആവേശം പകരുന്നതാണ്. ലാഗില്ലാതെ വളരെ വേഗത്തിലാണ് കഥ സഞ്ചരിക്കുന്നത്. ചിത്രത്തിൽ അലൻസിയർ, കലാഭവൻ ഷാജോൺ, സീമ എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. വില്ലൻ വേഷത്തിൽ വിവേക് ഒബ്‌റോയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. അതേസമയം ഭിന്നശേഷിക്കാരായ കുട്ടികളെയും മാതാപിതാക്കളെയും മോശമായി ചിത്രീകരിച്ചെന്ന വിവാദത്തിൽ മാറ്റം വരുത്തിയ ചിത്രമാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!