രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 13.5 ശതമാനമായി ഉയര്‍ന്നതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ).
2021-22 പാദത്തില്‍ 32.46 ലക്ഷം കോടി രൂപയായിരുന്നു മൊത്തം ആഭ്യന്തര ഉല്‍പ്പാദനം. 2022-23 പാദത്തില്‍ ഇത് 36.85 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് വിലയിരുത്തല്‍. 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 20.1 ശതമാനമായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ കാര്‍ഷിക മേഖല 2.2 ശതമാനത്തില്‍ നിന്ന് 4.5 ശതമാനം വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 4.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പ്പാദന മേഖലയിലും 4.8 ശതമാനം വളര്‍ച്ചയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസം ആദ്യം നടന്ന ധനനയ യോഗത്തില്‍, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വളര്‍ച്ചാ നിരക്ക് 16.2 ശതമാനമാകുമെന്ന് ആര്‍ബിഐ കണക്കാക്കിയിരുന്നു. ഈ കണക്കിന് വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ട്.
