Tuesday, November 10, 2026

മുനിസിപ്പൽ ഇലക്ഷൻ സൈനേജുകൾ അനുവാദം നൽകി ടൊറന്റോ സിറ്റി

Municipal Election Signage Permitted by the City of Toronto

ടൊറന്റോ : നാളെ മുതൽ ടൊറന്റോയിലുടനീളമുള്ള പുൽത്തകിടികൾ, വേലികൾ, ബൊളിവാർഡുകൾ, യൂട്ടിലിറ്റി പോൾ എന്നിവയിൽ ഇലക്ഷൻ സൈനേജുകൾ പ്രത്യക്ഷപ്പെടും. മുനിസിപ്പൽ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾക്ക് നാളെ മുതൽ, നഗരത്തിലെ പൊതു-സ്വകാര്യ സ്വത്തുക്കളിൽ ഇലക്ഷൻ സൈനേജുകൾ സ്ഥാപിക്കാനും പ്രദർശിപ്പിക്കാനും അനുവാദം നൽകിയതായി സിറ്റി അധികൃതർ വ്യക്തമാക്കി.

പ്രചാരണ ഓഫീസുകൾ, ടിടിസിയുടെ പ്രത്യേക പരസ്യ ഇടങ്ങൾ എന്നിവയൊഴികെ, 1.2 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണവും ഭൂനിരപ്പിൽ രണ്ട് മീറ്ററിൽ കൂടുതൽ ഉയരവുമുള്ള സൈനേജുകൾ സ്ഥാപിക്കുന്നതിന് ഉടമകളുടെയോ താമസക്കാരുടെയോ സമ്മതം വാങ്ങണമെന്ന് സിറ്റി അധികൃതർ നിർദ്ദേശിച്ചു. പരസ്യ ഇടങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന തെരുവ് ഇൻസ്റ്റാളേഷനുകളിലും, ബിൽബോർഡുകൾ പോലുള്ള മൂന്നാം കക്ഷി പരസ്യ ഇടങ്ങളിലും, വീടിനകത്തും ജനാലകളിലും ബാൽക്കണിയിലും പ്രദർശിപ്പിക്കുമ്പോളും അനുവാദം ആവശ്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പരസ്യ സ്ഥലങ്ങളിലോ മരങ്ങളിൽ ഘടിപ്പിച്ചോ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും കാഴ്ച്ച തടസ്സപ്പെടുത്തുകയോ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ബസ് ഷെൽട്ടറുകൾ, മാലിന്യം, റീസൈക്ലിംഗ് കണ്ടെയ്‌നറുകൾ, പെർമിറ്റ് ലഭിക്കുന്ന സ്ട്രീറ്റ് ഇൻസ്റ്റാളേഷൻ എന്നിവയിലെ പണമടച്ചുള്ള പരസ്യ ഇടങ്ങളിൽ സൈനേജുകൾ പ്രദർശിപ്പിക്കാൻ അനുവാദമുണ്ട്.

കൂടാതെ, ഒരു ലൊക്കേഷനിൽ ഒന്നിൽ കൂടുതൽ സൈനേജുകൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ, സ്വകാര്യ വസ്‌തുവിൽ സ്ഥാപിക്കുമ്പോൾ പ്രോപ്പർട്ടി ഉടമയുടെയും പൊതു വസ്‌തുവിൽ സ്ഥാപിക്കുമ്പോൾ അടുത്തുള്ള വസ്‌തുവകയുടെ ഉടമസ്ഥന്റെയും അനുവാദം വാങ്ങണമെന്നും അധികൃതർ അറിയിച്ചു.

സൈനേജ് ബൈലോ പാലിക്കാത്ത സൈനേജുകൾ സിറ്റി അധികൃതർ നീക്കം ചെയ്യും. ഇങ്ങനെ നീക്കം ചെയ്യുന്ന സൈനേജുകൾ എപ്പോൾ, എവിടെ നിന്ന് തിരികെ ലഭിക്കുമെന്ന് സ്ഥാനാർത്ഥികളെ അറിയിക്കുകയും വിവരങ്ങൾ നൽകുകയും ചെയ്യും. അറിയിപ്പ് ലഭിച്ച ശേഷവും തിരിച്ചെടുക്കാത്ത സൈനേജുകൾ സിറ്റി റീസൈക്കിൾ ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുന്നതാണെന്നും സിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

ടൊറന്റോയിലെ എല്ലാ ഇലക്ഷൻ സൈനേജുകളും തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒക്ടോബർ 27 അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം. ഇലക്ഷൻ സൈനേജുകൾ നീക്കം ചെയ്യുന്നതിന് പ്രോപ്പർട്ടി ഉടമകളും സ്ഥാനാർത്ഥികളും ഉത്തരവാദികളാണ്. റീസൈക്ലിങ്ങിനായി ഇലക്ഷൻ സൈനേജുകൾ ടൊറന്റോ സിറ്റി ഡ്രോപ്പ്-ഓഫ് ഡിപ്പോകളിൽ കൊണ്ടുവരണമെന്നും സിറ്റി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

ബൈലോ ലംഘിക്കുന്ന ഇലക്ഷൻ സൈനേജുകൾ റിപ്പോർട്ട് ചെയ്യാൻ 311 എന്ന നമ്പറിൽ ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!