കീവ് : റഷ്യ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ യുക്രെയന്‍ വിടണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. രാജ്യത്തെ സുരക്ഷാ സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യന്‍ പൗരന്‍മാര്‍ യുക്രെയ്നിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇപ്പോള്‍ യുക്രെയ്നിലുള്ള ഇന്ത്യക്കാരോട്, പ്രത്യേകിച്ച് വിദ്യാര്‍ഥികളോട് എത്രയും വേഗം യുക്രെയ്ന്‍ വിടാനും കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി.
യുക്രെയ്നിലുടനീളം അടുത്തിടെ ശത്രുത വര്‍ധിച്ചു, ഇന്ത്യന്‍ പൗരന്‍മാര്‍ യുക്രെയ്നിലേക്ക് യാത്ര ചെയ്യരുത്. നിലവില്‍ യുക്രെയ്നിലുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്‍മാരോട് ലഭ്യമായ മാര്‍ഗങ്ങളിലൂടെ എത്രയും വേഗം യുക്രെയ്ന്‍ വിടണം’- യുക്രെയ്നിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു. യുക്രെയ്നില്‍നിന്നു പിടിച്ചെടുത്ത് റഷ്യക്കൊപ്പം ചേര്‍ത്ത ഡൊണെറ്റ്സ്‌ക്, ഖേര്‍സന്‍, ലുഹാന്‍സ്‌ക്, സപ്പോറഷ്യ മേഖലയില്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്‍ പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംബസിയുടെ അടിയന്തര നിര്‍ദേശം വന്നത്.

യുക്രെയ്നിലെ നാല് സ്ഥലങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംബസിയുടെ മാര്‍ഗനിര്‍ദേശമെത്തിയത്. പൊതു സമ്മേളനം നിരോധിക്കുക, യാത്ര നിരോധനമേര്‍പ്പെടുത്തുക, കര്‍ഫ്യൂ എന്നിവയാണ് പട്ടാള നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. യുക്രെയ്ന് നേരെ ആക്രമണം ശക്തമാക്കാനാണ് റഷ്യയുടെ തീരുമാനം.
അതേസമയം സൈത്തൊമിര്‍, നിപ്രോ മേഖലകളില്‍ വൈദ്യുതി, ജലവിതരണം തടസപ്പെട്ടു. റഷ്യന്‍, ഇറാന്‍ നിര്‍മിത കമികാസി ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ഇരുട്ടിലും തണുപ്പിലും രാജ്യത്തെ തള്ളാനും സമാധാനചര്‍ച്ചകള്‍ തകര്‍ക്കാനുമുള്ള റഷ്യന്‍ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ആരോപിക്കുന്നത്.
