Tuesday, May 19, 2026

ജര്‍മ്മന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം: വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍

Attempt to overthrow German government: Authorities expect more arrests in coming days

ജര്‍മന്‍ പാര്‍ലമെന്റ് ആക്രമണം ആസൂത്രണം ചെയ്ത തീവ്ര വലതുപക്ഷ സെല്‍ പൊലീസ് തകര്‍ത്തതിന് പിന്നാലെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളും റെയ്ഡുകളും ഉണ്ടാകുമെന്ന് അധികൃതര്‍.

കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ അട്ടിമറി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് രാജ്യത്തുടനീളം നടത്തിയ റെയ്ഡില്‍ 25 പേര്‍ അറസ്റ്റ് ചെയ്തിരുന്നു. രാജകുമാരന്‍ എന്ന് വിളിക്കപ്പെടുന്ന ഹെന്റിച്ച് പതിമൂന്നാമന്‍ എന്ന 71കാരനാണ് ഗൂഢാലോചനയുടെ കേന്ദ്രമെന്നും ആരോപിക്കപ്പെടുന്നു. പതിനൊന്ന് ജര്‍മ്മന്‍ സംസ്ഥാനങ്ങളിലുടനീളം അറസ്റ്റിലായവരില്‍ ആരോപിക്കപ്പെടുന്ന രണ്ട് സംഘത്തലവന്‍മാരില്‍ ഒരാളാണ് ഹെന്റിച്ച് പതിമൂന്നാമന്‍ എന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികള്‍ വെളിച്ചത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറല്‍ പോലീസ് ഓഫീസ് മേധാവി ഹോള്‍ഗര്‍ മ്യൂഞ്ച് പറഞ്ഞു. അക്രമാസക്തമായ ആക്രമണങ്ങളുടെയും വംശീയ ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെയും പേരില്‍ ജര്‍മ്മന്‍ പോലീസിന്റെ നോട്ടപ്പുള്ളികളായ റീച്ച്സ്ബര്‍ഗര്‍ പ്രസ്ഥാനത്തിലെ അംഗങ്ങളും ഗൂഢാലോചനയില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആധുനിക ജര്‍മ്മന്‍ ഭരണകൂടത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവരാണിവര്‍. റിപ്പബ്ലിക്കിനെ അട്ടിമറിക്കാനും പകരം 1871ലെ ജര്‍മ്മനിയുടെ മാതൃകയിലുള്ള ഒരു പുതിയ രാഷ്ട്രം സ്ഥാപിക്കാനും ഗൂഢാലോചന നടത്തിയതായി പറയപ്പെടുന്ന ഗ്രൂപ്പില്‍ അമ്പതോളം പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നതായി ആരോപണമുണ്ട്. 2021 നവംബര്‍ മുതല്‍ സംഘം അക്രമാസക്ത അട്ടിമറിക്ക് പദ്ധതിയിടുന്നതായി ഫെഡറല്‍ പ്രോസിക്യൂട്ടര്‍ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!