അമേരിക്കന് പോപ്പ് ഗായിക ടെയ്ലര് സ്വിഫ്റ്റിന്റെ ഹിറ്റ് ഗാനമായ ഷേക്ക് ഇറ്റ് ഓഫിന്റെ വരികള് കട്ടെടുത്താണെന്ന് ആരോപിച്ച് രംഗത്തെത്തിയ ഗാനരചയിതാക്കളുമായി ധാരണണയിലെത്തിയതായി റിപ്പോര്ട്ട്.
സ്വിഫ്റ്റും ഗാനരചയിതാക്കളായ നഥാന് ബട്ട്ലറും സീന് ഹാളും അഞ്ച് വര്ഷത്തിന് ശേഷം കേസ് തളളിക്കളയാന് ജഡ്ജിയോട് ആവശ്യപ്പെട്ടതായി അമേരിക്കന് മീഡിയ കമ്പനിയായ വെറൈറ്റി റിപ്പോര്ട്ട് ചെയ്തു. അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു.
ടെയ്ലര് സ്വിഫ്റ്റിന്റെ ഷെയ്ക് ഇറ്റ് ഓഫ് എന്ന ഗ്ലോബല് ഹിറ്റ് ഗാനത്തിന്റെ വരികള് കട്ടെടുത്തതാണെന്ന അവകാശവാദവുമായി അമേരിക്കന് ആര് ആന്ഡ് ബി ആര്ട്ടിസ്റ്റ് ജെസ്സ് ഗ്രഹാം രംഗത്തെത്തിയിരുന്നു. 2013ല് ഗ്രഹാം എഴുതിയ ഹേറ്റേഴ്സ് ഗോണ് ഹേറ്റ് എന്ന ഗാനത്തിന്റെ വരികളാണ് സ്വിഫ്റ്റ് കഴിഞ്ഞ ഓഗസ്റ്റില് പുറത്തിറക്കിയ ഷെയ്ക് ഇറ്റ് ഓഫില് ഉപയോഗിച്ചിരിക്കുന്നതെന്നാണ് വാദം. താന് ആ വരികള് എഴുതിയില്ലായിരുന്നുവെങ്കില് ഷെയ്ക് ഇറ്റ് ഓഫ് എന്ന ഗാനം പിറക്കില്ലായിരുന്നുവെന്നും ഗ്രഹാം പറയുന്നു. വരികളിലെ ഓരോ സാമ്യതയും ചൂണ്ടിക്കാണിച്ചാണ് ഗ്രഹാം സ്വിഫ്റ്റിന്റെ മേല് നടപടിക്ക് ഒരുങ്ങിയത്.
യൂട്യൂബില് 100 കോടിയിലധികം ആളുകളാണ് ഷെയ്ക് ഇറ്റ് ഓഫ് എന്ന ഗാനം കേട്ടതെങ്കില് ഗ്രഹാമിന്റെ ഹേറ്റേഴ്സ് ഗോണ് ഹേറ്റ് കേട്ടത് രണ്ട് ലക്ഷത്തില്പ്പരം ആളുകളാണ്.
