കുമളിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. തേക്കടി-കമ്പം നാഷണൽ ഹൈവേയിൽ ലോവർ ക്യാമ്പിന് സമീപം രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. പെൻസ്റ്റോക്ക് പൈപ്പിന് മുകളിലേക്കാണ് കാർ മറിഞ്ഞത്.
ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറയുന്നു. ഒമ്പത് അയ്യപ്പന്മാരും ഒരു മാളികപ്പുറവുമായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ രണ്ടു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ കുടുങ്ങി കിടക്കുന്ന മൂന്നു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നതായി പോലീസ് പറഞ്ഞു.
