Tuesday, October 14, 2025

ബ്രിട്ടീഷ് കൊളംബിയ വാലെമൗണ്ടിന് സമീപം ഹിമപാതത്തിൽ ഒരാൾ മരിച്ചു

One dead in avalanche near Valemount, British Columbia

ബ്രിട്ടീഷ് കൊളംബിയ വാലെമൗണ്ടിന് സമീപം ശനിയാഴ്ച്ച ഹിമപാതത്തിൽ രണ്ട് സ്നോമൊബൈലറുകൾ കുടുങ്ങി ഒരാൾ മരിച്ചു. ഇന്നലെ ബ്രിട്ടീഷ് കൊളംബിയ ആർസിഎംപി മരണം സ്ഥിരീകരിച്ചു. ബ്രിട്ടീഷ് കൊളംബിയ കൊറോണേഴ്സ് സർവീസ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെന്നും മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായും ആർസിഎംപി വക്താവ് അലക്സ് ബെറൂബ് അറിയിച്ചു.

ഒയാസിസ് സ്‌നോമൊബൈൽ മേഖലയിൽ ശനിയാഴ്ച്ച രാവിലെ 11.30 ഓടെയാണ് ഹിമപാതം ഉണ്ടായതെന്ന് അവലാഞ്ച് കാനഡ അറിയിച്ചു. ഈ മാസം പ്രവിശ്യയിൽ ഹിമപാതവുമായി ബന്ധപ്പെട്ട മൂന്നാമത്തെ മരണമാണിത് . ജനുവരി 9 ന്, കാസ്‌ലോയ്ക്ക് സമീപം ഒരു ഹിമപാതത്തിൽ രണ്ട് ഓഫ് ഡ്യൂട്ടി പോലീസ് ഓഫീസർമാർ മരിച്ചിരുന്നു. ഒരാൾ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മറ്റൊരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ശനിയാഴ്ച മരിച്ചു.

ഈ സീസൺ പ്രത്യേകിച്ച് ബ്രിട്ടീഷ് കൊളംബിയയിൽ ഹിമപാത അപകടങ്ങൾ വർദ്ധിക്കുമെന്ന് അപകടകരമാകുമെന്ന് അവലാഞ്ച് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!