ബ്രിട്ടീഷ് കൊളംബിയ, ക്യുബക്, മാനിറ്റോബ എന്നീ പ്രവിശ്യകൾ അവരുടെ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകുന്നതിനായി ഇൻവിറ്റേഷൻ നൽകി.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ഫെബ്രുവരി 18-24
ബ്രിട്ടീഷ് കൊളംബിയ
ഫെബ്രുവരി 22-ന് ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് കീഴിൽ 241-ലധികം ഉദ്യോഗാർത്ഥികളെ ബ്രിട്ടീഷ് കൊളംബിയ ഇൻവിറ്റേഷൻ നൽകി.
ഭൂരിഭാഗം ഉദ്യോഗാർത്ഥികളെയും 203 പേരെ, ടെക് തൊഴിലുകൾ ഉൾപ്പെടുന്ന ഒരു പൊതു നറുക്കെടുപ്പിലൂടെയാണ് ഇൻവിറ്റേഷൻ നൽകിയത്. ഏറ്റവും കുറഞ്ഞ SIRS സ്കോറുകൾ 101 ഉള്ള ഇന്റർനാഷണൽ ഗ്രാജുവേറ്റ് പ്രോഗ്രാം ഉദ്യോഗാർത്ഥികൾക്കും 103 സ്‌കോറുകളുള്ള സ്‌കിൽഡ് വർക്കേഴ്സ് ഉദ്യോഗാർത്ഥികളെയും നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നു. രണ്ട് സ്ട്രീമുകളിലും എക്സ്പ്രസ് എൻട്രി കാൻഡിഡേറ്റുകൾ ഉൾപ്പെടുന്നു.
പൊതു നറുക്കെടുപ്പിൽ എൻട്രി ലെവൽ, സെമി സ്‌കിൽഡ് സ്‌ട്രീമിൽ നിന്നുള്ള ഉദ്യോഗാർത്ഥികളും ഉൾപ്പെട്ടിരുന്നു. സ്‌കിൽസ് ഇമിഗ്രേഷൻ രജിസ്‌ട്രേഷൻ സിസ്റ്റം (SIRS) എക്‌സ്‌പ്രസ് എൻട്രി കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം പോലെ പ്രവർത്തിക്കുന്നു. എന്നാൽ ഇത് ബ്രിട്ടീഷ് കൊളംബിയ മാത്രമാണ് ഉപയോഗിക്കുന്നത്.
കുറഞ്ഞത് SIRS സ്കോർ 60 ഉള്ള, താഴെ കൊടുക്കുന്ന തൊഴിലുകളിൽ പ്രവർത്തിക്കുന്ന സ്‌കിൽഡ് വർക്കേഴ്സ്, ഇന്റർനാഷണൽ ഗ്രാജുവേറ്റ് (എക്‌സ്‌പ്രസ് എൻട്രി ഉൾപ്പെടെ) ഉദ്യോഗാർത്ഥികൾക്കായി പ്രവിശ്യ നിരവധി തവണ ഇൻവിറ്റേഷൻ നടത്തി.
- 60 പോയിന്റുകളുള്ള 18 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ് (NOC 4214)
- എക്‌സ്‌പ്രസ് എൻട്രി വിഭാഗത്തിൽ ഉൾപ്പെടുന്ന സ്‌കിൽഡ് വർക്കർ ആൻഡ് ഇന്റർനാഷണൽ ഗ്രാജ്വേറ്റ് എന്നിവരിൽ നിന്നുള്ള 20 ഹെൽത്ത് വർക്കേഴ്സ്.
- കുറഞ്ഞത് 60 സ്‌കോറുകൾ ഉള്ള മറ്റ് മുൻഗണനാ ജോലികൾ.
ക്യുബക്
ക്യുബക്കിലെ മിനിസ്റ്റെർ ഡി എൽ ഇമിഗ്രേഷൻ, ഡി ലാ ഫ്രാൻസിസേഷൻ എറ്റ് ഡി എൽ ഇന്റഗ്രേഷൻ (എംഐഎഫ്ഐ) ഫെബ്രുവരി 9-ന് 1,011 ഇൻവിറ്റേഷൻ നൽകി. 619 സ്കോർ ഉള്ള എല്ലാ ഉദ്യോഗാർത്ഥികളും ക്യുബക്ക് റെഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാമിൽ (ക്യുഎസ്ഡബ്ല്യുപി) ആയിരുന്നു. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് Communauté métropolitaine de Montreal എന്ന പ്രദേശത്തിന് പുറത്ത് സാധുതയുള്ള ഒരു തൊഴിൽ ഓഫർ ആവശ്യമാണ്.
മാനിറ്റോബ
ഫെബ്രുവരി 23-ന് മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമിലൂടെ 583 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
പ്രവിശ്യ താഴെക്കൊടുക്കുന്ന ഉൾപ്പെടെ നിർദ്ദിഷ്ട തൊഴിലുകളിൽ നിന്ന് 207 സ്‌കിൽഡ് വർക്കേഴ്സിന് ഇൻവിറ്റേഷൻ നൽകി :
- ട്രാൻസ്പോർട്ട് ആൻഡ് ട്രാൻസിറ്റ് ഡ്രൈവറുകൾ (7330)
- റീട്ടെയിൽ, ഹോൾസെയിൽ മാനേജർമാർ (6002)
- നഴ്സിംഗ് ആൻഡ് ഹെൽത്ത് പ്രൊഫഷണൽസ് (3130)
- അസിസ്റ്റൻസ് ഒക്ക്യൂപേഷൻ ഇൻ എഡ്യൂക്കേഷൻ (4310)
- സെക്കൻഡറി, എലിമെന്ററി, കിന്റർഗാർട്ടൻ സ്കൂൾ അധ്യാപകർ (4122)
- ഹെയർസ്റ്റൈലിസ്റ്റുകളും സൗന്ദര്യശാസ്ത്രജ്ഞരും (6321)
- ഓട്ടോമോട്ടീവ് സർവീസ് ടെക്നീഷ്യൻസ് (7241)
- നിയമ, സാമൂഹിക, കമ്മ്യൂണിറ്റി, വിദ്യാഭ്യാസ സേവനങ്ങളിലെ പാരാപ്രൊഫഷണൽ തൊഴിലുകൾ (4220)
- ചില്ലറ വിൽപ്പനക്കാരും സാങ്കേതികേതര മൊത്തവ്യാപാര വിൽപ്പനയും അക്കൗണ്ട് പ്രതിനിധികളും (6410)
- ഓഫീസ് സപ്പോർട്ട് ആൻഡ് കോർട്ട് സർവ്വീസ് ഒക്ക്യൂപേഷൻ (1410)
693 മിനിമം സ്‌കോർ ഉള്ള സ്‌കിൽഡ് വർക്കർ പ്രോഗ്രാമിൽ നിന്ന് നിർദ്ദിഷ്ടമല്ലാത്ത തൊഴിലുകളുള്ള 298 ഉദ്യോഗാർത്ഥികൾക്കും 51 മിനിമം സ്‌കോർ ഉള്ള ഇന്റർനാഷണൽ എജ്യുക്കേഷൻ സ്‌ട്രീമിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി.
അവസാനമായി, 721 സ്കോർ ഉള്ള 27 ഉദ്യോഗാർത്ഥികൾക്ക് സ്കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിൽ നിന്നും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ആകെ നൽകിയ ഇൻവിറ്റേഷനിൽ 140 പേർ എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളായിരുന്നു.
