Wednesday, November 11, 2026

എറ്റോബിക്കോക്കിൽ യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തി; സംഭവസ്ഥലത്ത് എത്തിച്ചത് കാറിന്റെ ഡിക്കിയിൽ

Young man found unconscious in Etobicoke; It was brought to the scene in the trunk of a car

എറ്റോബിക്കോക്കിലെ നടപ്പാതയിൽ യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി ടൊറന്റോ പോലീസ് അറിയിച്ചു. രാത്രി 11:15 ഓടെ കിപ്ലിംഗ് അവന്യൂവിലെ ഡിക്സൺ റോഡിലുള്ള നടപ്പാതയിലാണ് ഏകദേശം 15 നും 20 നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

എസ്‌യുവിയുടെ ഡിക്കിയിൽ കയറ്റിയാണ് യുവാവിനെ സംഭവസ്ഥലത്ത് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. നടപ്പാതയുടെ സമീപം നിർത്തിയ എസ്‌യുവിയിൽ നിന്നും രണ്ടു പ്രതികൾ പുറത്തിറങ്ങി
അബോധാവസ്ഥയിലായ യുവാവിനെ ഡിക്കിയിൽ നിന്നും പുറത്തെടുത്ത് നടപ്പാതയിൽ കിടത്തിയതായി പോലീസ് പറയുന്നു. തുടർന്ന് പ്രതികൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു.

സംഭവസമയത്ത് കറുത്ത പഫി ജാക്കറ്റും കറുത്ത പാന്റും ധരിച്ചിരുന്ന യുവാവിന് ഇടത്തരം നിറവും നീളം കുറഞ്ഞ കറുത്ത മുടിയും വലത് പുരികത്തിന് മുകളിൽ പാടുകളുമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, ആക്രമണത്തിന് ഇരയായ യുവാവിനെ തിരിച്ചറിയാൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായോ അജ്ഞാതമായി ക്രൈം സ്‌റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!