Monday, September 8, 2025

പാകിസ്ഥാന്‍ കലാപം: അമേരിക്ക, ബ്രിട്ടന്‍, കാനഡ പൗരന്മാര്‍ക്ക് യാത്രാ ഉപദേശം നല്‍കി

Pakistan Violence: America, Britain, Canada issued travel advisory for citizens

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ സ്ഥിതി കൂടുതല്‍ വഷളാകുന്നു. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അശാന്തി ചൂണ്ടിക്കാട്ടി അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, കാനഡ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് പുതിയ യാത്രാ ഉപദേശം നല്‍കി.

അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസില്‍ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ചെയര്‍മാന്‍ ഇമ്രാന്‍ ഖാനെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) അറസ്റ്റ് ചെയ്തതായി എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിന് ശേഷം പി.ടി.ഐ പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം പ്രതിഷേധിക്കുകയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബ്രിട്ടന്റെ ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസ് (എഫ്സിഡിഒ) എല്ലാ രാഷ്ട്രീയ പ്രകടനങ്ങളും ആളുകളുടെ വലിയ സമ്മേളനങ്ങളും പൊതു പരിപാടികളും ഒഴിവാക്കാനും ആവശ്യാനുസരണം പദ്ധതികള്‍ മാറ്റാന്‍ തയ്യാറാകാനും പൗരന്മാരെ ഉപദേശിച്ചു. പ്രാദേശിക വാര്‍ത്തകള്‍ പിന്തുടരാന്‍ UK FCDO ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!