Tuesday, October 14, 2025

കനയ്യകുമാറിനെ കോൺഗ്രസ് ഡൽഹി അധ്യക്ഷനാക്കിയേക്കും

Kanhaiya Kumar may be made the Congress Delhi president

പട്ന: യുവനേതാവ് കനയ്യകുമാറിനെ കോൺഗ്രസ് ഡൽഹി സംസ്ഥാന അധ്യക്ഷൻ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് ഹൈക്കമാൻഡ് പരിഗണിക്കുന്നതായി സൂചന. കനയ്യയെ ബിഹാർ സംസ്ഥാന അധ്യക്ഷനാക്കാൻ നേരത്തേ നീക്കമുണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ എതിർത്തതിനാൽ നടന്നില്ല. ബിഹാർ മഹാസഖ്യത്തിൽ ആർജെഡി, സിപിഐ സഖ്യകക്ഷികൾക്കും അദ്ദേഹത്തോടു താൽപര്യക്കുറവുണ്ട്.

ഡൽഹി വോട്ടർമാരിൽ വലിയൊരു ഭാഗം യുപി, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരായതിനാൽ കനയ്യയ്ക്കു പിന്തുണയാർജിക്കാൻ കഴിയുമെന്നാണു വിലയിരുത്തൽ. യുവാക്കളെ ആകർഷിക്കാൻ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നിയോഗിക്കാനും സാധ്യതയുണ്ട്. കനയ്യ ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!