Friday, December 12, 2025

ബൈഡൻ എത്തില്ല; ക്വാഡ് ഉച്ചകോടി റദ്ദാക്കി

Biden will not arrive; The Quad Summit was cancelled

ന്യൂഡൽഹി : അടുത്തയാഴ്ച ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കാനിരുന്ന ക്വാഡ് (ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ) രാജ്യങ്ങളുടെ ഉച്ചകോടി റദ്ദാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനം റദ്ദാക്കിയതുകൊണ്ടാണിതെന്നു ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു.

അതേസമയം അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയയിൽ നടത്താനിരുന്ന സന്ദർശനത്തിനു മാറ്റമില്ല. 22 മുതൽ 24 വരെയാണ് മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനം. ജപ്പാനിൽ ജി7 ഉച്ചകോടിക്കായി നാളെ പുറപ്പെടുന്ന മോദി 21 വരെ അവിടെ തുടരും. തുടർന്ന് പാപുവ ന്യൂഗിനിയിൽ ഇന്ത്യ–പസിഫിക് സഹകരണ ഫോറം ഉച്ചകോടിയിൽ പങ്കെടുത്തശേഷമാവും ഓസ്ട്രേലിയയിൽ എത്തുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!