ലിസ്റ്റീരിയ മലിനീകരണത്തെ തുടർന്ന് ഒന്റാരിയോയിലും മറ്റ് പ്രവിശ്യകളിലും വിറ്റ ഒരു പ്രത്യേക ബ്രാൻഡ് കൂൺ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. 200 ഗ്രാം ഗോൾഡൻ മഷ്റൂമിന്റെ എനോക്കി കൂണുകളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്.
ഈ ഉൽപ്പന്നം ഒന്റാരിയോയിലുടനീളവും മറ്റ് പ്രവിശ്യകളിലും പ്രദേശങ്ങളിലും വിതരണം ചെയ്‌തിരിക്കാമെന്നും ഹെൽത്ത് ഏജൻസി അറിയിച്ചു. ലിസ്റ്റീരിയ, അല്ലെങ്കിൽ ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് എന്ന ബാക്ടീരിയ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ മരണം വരെ സംഭവിച്ചേക്കാമെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകുന്നു.
ഛർദ്ദി, ഓക്കാനം, നിരന്തരമായ പനി, പേശിവേദന, കഠിനമായ തലവേദന എന്നിവ ലിസ്റ്റീരിയോസിസിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഗർഭിണികൾ, പ്രായമായവർ, ദുർബലമായ പ്രതിരോധശേഷി ഉള്ളവർ എന്നിവർക്ക് കൂടുതൽ അപകടസാധ്യത ഉണ്ടെന്നും ഹെൽത്ത് കാനഡ അറിയിച്ചു.
“രോഗബാധിതരായ ഗർഭിണികൾക്ക് നേരിയ, ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ മാത്രമേ അനുഭവപ്പെടൂവെങ്കിലും, അണുബാധ അകാല പ്രസവത്തിനോ നവജാതശിശുവിന്റെ അണുബാധയ്‌ക്കോ അല്ലെങ്കിൽ കുഞ്ഞ് മരിക്കുന്നതിനോ കാരണമാകും,” ഹെൽത്ത് ഏജൻസ പറയുന്നു.
ഗോൾഡൻ മഷ്റൂമിന്റെ എനോക്കി കൂണുകൾ കഴിച്ചതിനെ തുടർന്ന് അസുഖബാധിതരാണെന്ന് കണ്ടെത്തിയാൽ ഹെൽത്ത് കെയർ പ്രൊവൈഡറുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.
