Wednesday, September 10, 2025

പിഎഫ്‌ഐ ഫുല്‍വാരി കേസ്: കര്‍ണാടക, കേരളം, ബിഹാറില്‍ ഉള്‍പ്പെടെ 25 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

PFI Phulwari case: NIA conducts raids 25 places in Karnataka, Kerala, Bihar

ബീഹാറിലെ ഫുല്‍വാരി ഷെരീഫില്‍ നിരോധിത ഇസ്ലാമിക സംഘടനയായ പിഎഫ്ഐയുടെ മൊഡ്യൂളിനെതിരെയുളള അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രാജ്യത്തെ 25 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ബിഹാറിലും കേരളത്തിലും കര്‍ണാടകയിലും പിഎഫ്‌ഐയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്.

ദക്ഷിണ കന്നഡയിലെ ചില ജില്ലകള്‍ ഉള്‍പ്പെടുന്ന പിഎഫ്‌ഐയുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടകയിലെ 16 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് തുടരുകയാണ്. അതേസമയം, ബിഹാറിലെ കതിഹാറിലെ ഹസന്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ യൂസഫ് തോലയിലുള്ള പിഎഫ്ഐ നേതാവ് മുഹമ്മദ് നദ്വിയുടെ ബന്ധുവിലേക്ക് എന്‍ഐഎ സംഘം എത്തിയിട്ടുണ്ട്.

ഇതിന് മുമ്പും എന്‍ഐഎ സംഘം സമീപകാലത്ത് റെയ്ഡ് നടത്തിയിരുന്നു. അടുത്തിടെ, ഈ കേസുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു, പരിശോധനയില്‍ ഇവരില്‍ നിന്ന് പിഎഫ്‌ഐയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ ലേഖനങ്ങളും രേഖകളും പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം ജൂലൈ 12 ന് ബീഹാറിലെ പട്ന ജില്ലയിലെ ഫുല്‍വാരി ഷെരീഫ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ വര്‍ഷം ജൂലൈ 22 ന് വീണ്ടും എന്‍ഐഎ രജിസ്റ്റര്‍ ചെയ്തു.

ഇതുവരെയുള്ള എന്‍ഐഎ അന്വേഷണമനുസരിച്ച്, പട്നയിലെ ഫുല്‍വാരി ഷെരീഫ് പ്രദേശത്ത് ഒത്തുകൂടിയ പിഎഫ്ഐ പ്രതികളുടെയും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്ന വ്യക്തികളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ടതാണ് ഫുല്‍വാരി ഷെരീഫ് കേസ്. ഈ വര്‍ഷം ഫെബ്രുവരി 4-5 തീയതികളില്‍ ബിഹാറിലെ മോത്തിഹാരിയില്‍ എട്ട് സ്ഥലങ്ങളില്‍ എന്‍ഐഎ തിരച്ചില്‍ നടത്തുകയും കൊലപാതകം നടത്താന്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഒരുക്കിയ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!