ഒട്ടാവ : രാജ്യതലസ്ഥാനത്ത് താപനില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതോടെ, വർദ്ധിച്ച എയർ കണ്ടീഷണർ ഉപയോഗത്തെ തുടർന്ന് വൈദ്യുത തടസ്സത്തിന് കാരണമാകുന്നതായി ഹൈഡ്രോ ഒട്ടാവ.
വൈദ്യുത ഓവർലോഡ് മൂലം ഒട്ടാവയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഉപഭോക്താക്കൾക്ക് വൈദ്യുത മുടക്കത്തിന് കാരണമായതായും യൂട്ടിലിറ്റി വ്യക്തമാക്കി.
കനാറ്റ സൗത്ത്, കനാറ്റ നോർത്ത്, സ്റ്റിറ്റ്‌സ്‌വില്ലെ, വെസ്റ്റ്-കാൾട്ടൺ മാർച്ച് എന്നിവിടങ്ങളിലെ 8,500 ഉപഭോക്താക്കൾക്ക് വൈകുന്നേരം 6 മണിക്ക് മുമ്പ് വൈദ്യുതി നഷ്ടപ്പെട്ടതായി ഹൈഡ്രോ ഒട്ടാവ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി തന്നെ എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി പൂർണ്ണമായും പുനഃസ്ഥാപിച്ചതായി ഹൈഡ്രോ ഒട്ടാവ അറിയിച്ചു. പ്രദേശത്തെ ചില സ്റ്റേഷനുകളിൽ ഓവർലോഡ് വന്നതാണ് തടസ്സത്തിന് കാരണമെന്നും യൂട്ടിലിറ്റി പറയുന്നു.
ഇന്നലെ വൈകുന്നേരത്തോടെ താപനില 35 ഡിഗ്രി സെൽഷ്യസിലെത്തിയതോടെയാണ്, ഓവർലോഡ് മൂലം വൈദ്യുതി മുടങ്ങുകയും ആയിരക്കണക്കിന് ജനങ്ങൾ എയർ കണ്ടീഷണർ ഇല്ലാതെ മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒട്ടാവയിൽ ഇന്നലെ താപനില 35.1 ഡിഗ്രി സെൽഷ്യസായി ഉയർന്നിരുന്നു. ജൂൺ 1 ന് ഒട്ടാവയിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ താപനിലയായിരുന്നു ഇത്.
