യുഎസിലെ മിഷിഗണില്‍ തെരുവ് പാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണിക്ക്‌പ്പെട്ടവരാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്.
ഡിട്രോയിറ്റില്‍ നിന്ന് 164 കിലോമീറ്റര്‍ അകലെയുള്ള സാഗിനാവിലാണ് സംഭവം. പാര്‍ട്ടിയില്‍ ഇരുന്നൂറോളം പേര്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അര്‍ദ്ധരാത്രിയോടെ ആരോ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ കാറിലിടിക്കുകയായിരുന്നു.
അഞ്ച് തരം തോക്കുകളില്‍ നിന്നാണ് വെടിവെച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവയ്പ്പിനുള്ള കാരണവും വ്യക്തമല്ല.
