Saturday, September 19, 2026

U.S തീരുവ: രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന് മുന്‍ കാനഡ അംബാസിഡര്‍

എഡ്മിന്റന്‍: അമേരിക്കയുമായുള്ള നിലവിലെ വ്യാപാര തര്‍ക്കങ്ങളെ വെറുതെ കണ്ടില്ലെന്ന് നടിക്കാനോ ‘കാത്തിരുന്ന് കാണാനോ’ കാനഡയ്ക്ക് സാധിക്കില്ലെന്ന് അമേരിക്കയിലെ മുന്‍ കനേഡിയന്‍ അംബാസഡര്‍ കിര്‍സ്റ്റണ്‍ ഹില്‍മാന്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 10 വ്യാഴാഴ്ച എഡ്മിന്റനില്‍ നടന്ന ‘ആല്‍ബര്‍ട്ട ഇന്‍ഡസ്ട്രിയല്‍ ഹാര്‍ട്ട്ലാന്‍ഡ് അസോസിയേഷന്‍’ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2020 മുതല്‍ 2026 ഫെബ്രുവരി വരെ അംബാസഡറായി സേവനമനുഷ്ഠിച്ച ഹില്‍മാന്‍, വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഈ ഘട്ടത്തില്‍ കാനഡ കൂടുതല്‍ ശക്തമായ ബദലുകള്‍ കണ്ടെത്തണമെന്നും വിപണിയില്‍ കൂടുതല്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറണമെന്നും ആഹ്വാനം ചെയ്തു.

2025 ജനുവരിയില്‍ ഡോണള്‍ഡ്‌ ട്രംപ് വീണ്ടും യു.എസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് കാനഡയ്ക്ക് മേല്‍ പുതിയ ഇറക്കുമതി തീരുവകള്‍ ചുമത്തിത്തുടങ്ങിയത്. അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തടസ്സപ്പെടുകയും വ്യാപാര ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തു. ട്രംപ് ഭരണകൂടം വ്യാപാര ബന്ധത്തിന്റെ യഥാര്‍ത്ഥ വസ്തുതകളെ ഉള്‍ക്കൊള്ളുന്നില്ലെന്ന് ഹില്‍മാന്‍ തുറന്നടിച്ചു. യു.എസ് നടപടികള്‍ക്ക് മറുപടിയായി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ ലിബറല്‍ സര്‍ക്കാര്‍ ശക്തമായ തിരിച്ചടി തീരുവകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തിലെ മൂന്നാമത്തെ വലിയ വ്യവസായ മേഖലയായ ആല്‍ബെര്‍ട്ട ഇന്‍ഡസ്ട്രിയല്‍ ഹാര്‍ട്ട്ലാന്‍ഡ് കാനഡയുടെ സാമ്പത്തിക രംഗത്ത് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. മെറ്റയുടെ 13 ബില്യണ്‍ ഡോളറിന്റെ എ.ഐ ഡാറ്റാ സെന്റര്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ഇവിടെ പുരോഗമിക്കുന്നുണ്ട്. കൂടാതെ, അമേരിക്കയ്ക്ക് ആവശ്യമായ പ്രതിദിനം 4 മില്യണ്‍ ബാരലോളം ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന എഡ്മണ്ടന്‍ കേന്ദ്രീകരിച്ചുള്ള ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകളും ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയുടെ മാറിയ വ്യാപാര നയങ്ങളോട് പൊരുത്തപ്പെടുന്നതിനൊപ്പം, രാജ്യം ഒറ്റക്കെട്ടായി നിന്ന് മറ്റ് അന്താരാഷ്ട്ര വിപണി സാധ്യതകള്‍ കണ്ടെത്തുകയാണ് ഈ പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരമെന്ന് സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദ്ദേശം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!