Monday, November 3, 2025

ജോയ് ആലുക്കാസിൽ അനുഗ്രഹ ബ്രൈഡൽ ഫെസ്റ്റ്

  • ഡയമണ്ട് ആഭരണങ്ങൾക്ക് 25% ഇളവ്

കൊച്ചി: കരകൗശല വൈദഗ്ധ്യവും സാംസ്കാരിക പൈതൃകവും സംഗമിക്കുന്ന ബ്രൈഡൽ ആഭരണങ്ങളുടെ വൈവിധ്യവും വിപുലവുമായ ശേഖരവുമായി ജോയ് ആലുക്കാസ് അനുഗ്രഹ ബ്രൈഡൽ ഫെസ്റ്റിന് തുടക്കമായി. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരികാഘോഷങ്ങളെ പ്രത്യേകിച്ച് വിവാഹാഘോഷ വേളകളെ കൂടുതൽ മിഴിവുറ്റതാക്കുന്ന കമനീയ ഡിസൈനുകളുടെ വലിയ ശേഖരം തന്നെ അനുഗ്രഹ ബ്രൈഡൽ ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സാംസ്കാരിക വൈവിധ്യങ്ങളെ ഇഴചേർത്താണ് ഈ ശ്രേണിയിലെ ആഭരണങ്ങളെല്ലാം ജോയ്ആലുക്കാസിന്റെ സ്വന്തം കരകൗശല വിദഗ്ധർ ഡിസൈൻ ചെയ്തിരിക്കുന്നത്. ആഭരണ പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള കളക്ഷനാണിവ.
അനുഗ്രഹ ബ്രൈഡൽ ഫെസ്റ്റിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം ഇളവും നൽകുന്നുണ്ട്. വിവാഹങ്ങൾക്കായി ഒരുങ്ങുന്ന കുടുംബങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച ഓഫറാണിത്. 2023 ഓഗസ്റ്റ് 27 വരെ ഇന്ത്യയിലുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളിൽ ഈ ഇളവ് ലഭ്യമാണ്.
വജ്രാഭരണങ്ങൾ കൊണ്ട് അണിഞ്ഞൊരുങ്ങാൻ ഇഷ്ടപ്പെടുന്ന നാരിമാർക്ക് മികച്ച ആനുകൂല്യമാണ് ഡയമണ്ട് ആഭരണങ്ങൾക്കുള്ള ഈ ഇളവ്. അനുഗ്രഹ ഫെസ്റ്റിന്റെ ഭാഗമാണ് ഈയിടെ അവതരിപ്പിച്ച സീതാ കല്യാണം വെഡിങ് കളക്ഷനും. ഇളവുകൾക്കൊപ്പം ആഭരണ പ്രേമികൾക്ക് ലോകോത്തര ഷോപ്പിങ് അനുഭവവും തങ്ങളുടെ ഷോറൂമുകളിൽ ലഭിക്കുമെന്ന് ജോയ്ആലുക്കാസ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!