വിക്ടോറിയ : ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയുടെ തെക്കൻ ഇന്റീരിയറിൽ പെയ്ത കനത്ത മഴ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായമായതായി ബിസി വൈൽഡ്‌ഫയർ സർവീസ് ഇൻഫർമേഷൻ വക്താവ് അറിയിച്ചു.
പ്രവിശ്യയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ അഗ്നിബാധ മേഖലകളായ ഒക്കനാഗൻ, കെലോവ്ന എന്നിവിടങ്ങളിൽ ഏകദേശം 20 മില്ലിമീറ്റർ മഴ ലഭിച്ചതായി അധികൃതർ അറിയിച്ചു. കെലോവ്ന മേഖലയിൽ പെയ്‌ത കനത്ത മഴ മക്‌ഡൗഗൽ ക്രീക്ക് കാട്ടുതീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് സഹായമായിട്ടുണ്ട്.

നിലവിൽ ഷുസ്വാപ്പ് മേഖലയിലെ ബുഷ് ക്രീക്ക് ഈസ്റ്റ് തീയാണ് പ്രവിശ്യയുടെ മുൻഗണനയിലുള്ളത്. ഇവിടെ തീ നിയന്ത്രണവിധേയമാക്കാൻ 150 ഓളം അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
