പുതുപ്പളളി വോട്ടെണ്ണല്‍ തുടങ്ങി. പത്ത് മിനിറ്റ് വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്ട്രോങ്ങ് റൂമില്‍ നിന്ന് വോട്ടിംഗ് മെഷീനുകള്‍ പുറത്തേക്ക് എത്തിക്കാന്‍ വൈകിയതാണ് വോട്ടെണ്ണല്‍ തുടങ്ങാന്‍ വൈകിയത്. ആദ്യം എണ്ണുന്നത് അസന്നിഹിത വോട്ടുകള്‍. വോട്ടിംഗ് യന്ത്രങ്ങൾ കൗണ്ടിംഗ് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടില്ല. 2491 അസന്നിഹിത വോട്ടുകളാണ് ഉള്ളത്. തപാൽ വോട്ടുകൾ സോർട്ട് ചെയ്യുന്നു. ഏകദേശം 9 മണിയോടെ തന്നെ ആദ്യ ഫലസൂചനകള്‍ എത്തി തുടങ്ങും.
പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകള്‍ 13 റൗണ്ടുകളിലായാണ് എണ്ണുക. അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണര്‍കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകളുടെ ക്രമത്തിലാണ് വോട്ടെണ്ണുക.
