Friday, April 17, 2026

പിതാവിന്റെ ക്രൂരത ; മകനും കൊച്ചുമകനും മരിച്ചു

Son and grandson died in Thrissur after their father poured petrol on them and set them on fire

തൃശ്ശൂര്‍: പിതാവ് മകനേയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. മകൻ കൊട്ടേക്കാടൻ വീട്ടിൽ ജോജി കൊച്ചുമകൻ ടെണ്ടുൽക്കർ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. മരുമകൾ ലിജി ഗുരുതരാവസ്ഥയിൽ തുടരുന്നു.

ഇന്നു പുലർച്ചെയാണ് ചിറക്കോട് സ്വദേശി ജോൺസൺ മകനെയും മരുമകളെയും കൊച്ചു മകനെയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം നടത്തിയത്. മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് ജോൺസൺ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പിതാവ് ജോൺസൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് വിവരം.

മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് ജോൺസൺ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.രണ്ടുവർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോണ്‍സ്ൻ്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!