ഓട്ടവ : കാനഡയിലുടനീളം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ തടസ്സം നേരിട്ടതായി റിപ്പോർട്ട്. ഏകദേശം 90 മിനിറ്റ് ഉപഭോക്താക്കൾക്ക് ഇടപാടുകൾ പ്രോസസ്സ് ചെയ്യാൻ തടസ്സം നേരിട്ടതായും നിലവിൽ തകരാറുകൾ പരിഹരിച്ചതായും പേയ്മെന്റ് പ്രോസസ്സിംഗ് കമ്പനിയായ മോണേറിസ് അറിയിച്ചു.
“മോണറിസ് ഒരു നെറ്റ്വർക്ക് തടസ്സം പരിഹരിച്ചു, ഇടപാട് പ്രോസസ്സിംഗ് സാധാരണ നിലയിലാക്കിയിരിക്കുന്നു, മോണറിസിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഡാരൻ ലെറോക്സ് പറഞ്ഞു.

ഉച്ചയോടെ ഇന്ററാക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ തടസ്സം നേരിട്ടതായി റിപ്പോർട്ട് വന്നു. തുടർന്ന് വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തു. ടെർമിനലുകളിലും ബോർഡ് വെസലുകളിലും ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ നേരിട്ടതായി ബിസി ഫെറീസ് റിപ്പോർട്ട് ചെയ്തിരുന്നു.
