Saturday, July 25, 2026

പാകിസ്ഥാനില്‍ 9.5 കോടി ജനങ്ങള്‍ പട്ടിണിയില്‍; അടിയന്തര നടപടി വേണമെന്ന് ലോകബാങ്ക്

Urgent reforms needed to achieve economic stability world bank warns pakistan

പാകിസ്ഥാന്‍ കടുത്ത ദാരിദ്ര്യത്തിലേക്കാണ് പോകുന്നതെന്ന് ലോക ബാങ്ക്. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് രാജ്യം വീഴുമെന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടി ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി.

ലോകബാങ്കിന്റെ കണക്കനുസരിച്ച്, പാകിസ്താനിലെ ദാരിദ്ര്യം ഒരു വര്‍ഷത്തിനുള്ളില്‍ 34.2 ശതമാനത്തില്‍ നിന്ന് 39.4 ശതമാനമായി ഉയര്‍ന്നു. 12.5 ദശലക്ഷം ആളുകള്‍ കൂടി ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് തള്ളപ്പെട്ടു. ഏകദേശം 95 ദശലക്ഷം പാകിസ്താനികള്‍ ഇപ്പോള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. പാകിസ്താന്റെ സാമ്പത്തിക ഇടപെടലൊന്നും ദാരിദ്ര്യം കുറയ്ക്കുന്നില്ലെന്ന് മാത്രമല്ല, ജനങ്ങളുടെ ജീവിത നിലവാരം താഴ്ന്നു പോയെന്നും ലോകബാങ്കിന്റെ പാകിസ്താന്റെ പ്രധാന സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോബിയാസ് ഹക്ക് പറഞ്ഞു.

‘പാകിസ്താന്റെ ജീവിത നിലവാരം സമാന സ്ഥിതിയിലുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താഴ്ന്നു. സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ കൃഷിക്കും റിയല്‍ എസ്റ്റേറ്റിനും നികുതി ചുമത്താനും പാഴായ ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണം ” -ഹക്ക് പറഞ്ഞു.

മാനുഷിക വികസനം, സാമ്പത്തിക സ്ഥിതി, അമിത നിയന്ത്രണത്തിലുള്ള സ്വകാര്യ മേഖല, കൃഷി, ഊര്‍ജ്ജ മേഖലകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. നികുതി-ജിഡിപി അനുപാതം ഉടനടി 5 ശതമാനം വര്‍ദ്ധിപ്പിക്കുക, ജിഡിപിയുടെ ഏകദേശം 2.7 ശതമാനം ചെലവ് കുറയ്ക്കുക എന്നീ നടപടികളിലൂടെ സുസ്ഥിരമല്ലാത്ത സമ്പദ്വ്യവസ്ഥയെ നല്ല സാമ്പത്തിക പാതയിലേക്ക് തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ പാകിസ്താന്‍ സ്വീകരിക്കണം. പാകിസ്താന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ലോകബാങ്ക് ആശങ്കാകുലരാണെന്നും ഹക്ക് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!