Saturday, June 6, 2026

ജൂണില്‍ മയക്കുമരുന്ന് മരണനിരക്ക് കുത്തനെ ഉയര്‍ന്നതായി ആല്‍ബര്‍ട്ട ഹെല്‍ത്ത് ഡാറ്റ

2023 had highest number of drug-poisoning deaths of any June on record: Alberta Health data

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലമുളള മരണം രേഖപ്പെടുത്തിയത് ജൂണില്‍. ആല്‍ബര്‍ട്ടയിലെ ആരോഗ്യ മന്ത്രാലയത്തിന്റേതാണ് റിപ്പോര്‍ട്ട്. 161 പേരാണ് ഈ വര്‍ഷം ജൂണില്‍ അമിതമായ മയകുമരുന്നിന്റെ ഉപയോഗം മൂലം കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 39 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ 990 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് 894 മരണങ്ങള്‍ അതാതയത് മരണനിരക്കില്‍ ഉണ്ടായിരിക്കുന്നത് 11 ശതമാനത്തിന്റെ വര്‍ധന. 990 മരണങ്ങളില്‍ 68 ശതമാനം പുരുഷന്മാരും 32 ശതമാനം സ്ത്രീകളുമാണ്. മരണപ്പെട്ട 175 പേര്‍ 35-39 ഇടിയില്‍ പ്രായമുളളവരാണ്. 156 പേര്‍ 30-34 ഇടിയില്‍ പ്രായമുളളവരും.

ജൂണിലെ 161 മരണങ്ങളില്‍ മൂന്ന് ശതമാനം പേര്‍ മാത്രമാണ് ഒപിയോയിഡുകള്‍ ഉള്‍പ്പെട്ടിട്ടില്ലാത്തത്. 78 ശതമാനം പേര്‍ ഫെന്റനൈല്‍, 58 ശതമാനം മെത്താംഫെറ്റാമൈന്‍, 16 ശതമാനം പേര്‍ക്ക് കൊക്കെയ്ന്‍, 13 ശതമാനം പേര്‍ക്ക് കാര്‍ഫെന്റാനില്‍ എന്നിവയുടെ അമിത ഉപയോഗം മൂലം മരണപ്പെട്ടവരാണ്.

ജൂണില്‍ രേഖപ്പെടുത്തിയ മരണങ്ങളില്‍ 42 ശതമാനം കാല്‍ഗറിയിലും 30 ശതമാനം എഡ്മന്റണിലും ബാക്കിയുള്ളത് ആല്‍ബെര്‍ട്ടയിലുടനീളവുമാണ്.
എഡ്മണ്ടന്‍ സോണിലെ ഒപിയോയിഡ് മരണങ്ങളില്‍ ഭൂരിഭാഗവും വ്യക്തിയുടെ സ്വന്തം വസതിയിലാണ് സംഭവിച്ചത്. 2023 ലെ രണ്ടാം പാദത്തില്‍ ഇത് 44 ശതമാനമാണ്. 2022 ലെ അതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്ക് എട്ട് ശതമാനം കുറഞ്ഞു. എന്നാല്‍ മുപ്പത്തിയഞ്ച് ശതമാനം മരണങ്ങളും പൊതുസ്ഥലങ്ങളില്‍ സംഭവിച്ചതാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണ്.

ആല്‍ബര്‍ട്ടയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയ വര്‍ഷം 2021 ആയിരുന്നു. 1,864 പേരാണ് മയക്കുമരുന്ന് മൂലം മരണപ്പെട്ടത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!