Tuesday, November 10, 2026

ഹമാസിന്റെ ധനമന്ത്രിയെയും ഉന്നത നേതാവിനെയും വധിച്ചതായി ഇസ്രായേല്‍ സൈന്യം

Israel killed hamas economy minister

ഇസ്രായേല്‍ ഹമാസ് പോരാട്ടം അഞ്ചാം ദിവസത്തിലേക്ക്് കടന്ന് പേര് മുറുകുമ്പോള്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമത്തില്‍ ഹമാസിന്റെ ഉന്നത നേതാവിനെയും ധനമന്ത്രിയെയും വധിച്ചതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ധനകാര്യ മന്ത്രാലയവും ബാങ്കും തകര്‍ത്തതായി സൈന്യം അറിയിച്ചു.

ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ. അതേസമയം ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേര്‍ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് വിവരം.

ഗാസയിലേക്ക് ഭക്ഷണമെത്തിക്കരുതെന്ന് ഈജിപ്തിന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് കടക്കാനുള്ള ഏക വഴിയും ഇസ്രയേല്‍ സേനയുടെ അധീനതയിലാണ്. അതെസമയം ഹമാസ് ആക്രമികള്‍ ഇപ്പോഴും ഇസ്രായേലില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷന്‍ അഭിസംബോധനയില്‍ സമ്മതിച്ചു. ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂ എന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!