Wednesday, March 11, 2026

ഹൗസ് സ്പീക്കർ മത്സരം; രണ്ടാം തവണയും പരാജയം നേരിട്ട് ജിം ജോർദാൻ

Speaker of the House Contest; Defeat for the second time directly Jim Jordan

പി പി ചെറിയാൻ

വാഷിംഗ്‌ടൺ : ഹൗസ് സ്പീക്കർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ തുടർച്ചയായി രണ്ടാം തവണയും പരാജയം നേരിട്ട് റിപ്പബ്ലിക്കൻ പ്രതിനിധി ജിം ജോർദാൻ. രണ്ടാം തവണ നടന്ന വോട്ടെടുപ്പിൽ 22 റിപ്പബ്ലിക്കൻമാർ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തു. തോറ്റാലും മത്സരത്തിൽ തുടരാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് ജിം ജോർദാൻ വ്യക്തമാക്കി.

രണ്ടാം തവണ നടന്ന വോട്ടെടുപ്പിൽ ജെഫ്രിസ് (212) റിപ്പബ്ലിക്കൻ സ്ഥാനാത്ഥികളായ ജോർദാൻ (199), സ്കാലിസ് (7 ), മക്കാർത്തി (5), മറ്റുള്ളവർ (10) വോട്ടുകൾ കരസ്ഥമാക്കി.

അതേസമയം, ഇടക്കാല സ്പീക്കർ പാട്രിക് മക്‌ഹെൻറിയുടെ അധികാരങ്ങൾ വിപുലീകരിക്കുന്നതിനുള്ള ഒരു പ്രത്യേക പ്രമേയം ചില റിപ്പബ്ലിക്കൻമാർ ചർച്ച ചെയ്തു. ഒരു സ്പീക്കർക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കിൽ മുഴുവൻ സഭയിലും ഭൂരിപക്ഷം ആവശ്യമാണ്. കെവിൻ മക്കാർത്തിയുടെ ചരിത്രപരമായ പുറത്താക്കലിന് ശേഷം രണ്ടാഴ്ചയായി സ്പീക്കറില്ലാതെ കിടന്ന സഭ ഫലപ്രദമായി മരവിച്ചിരിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!