Saturday, July 25, 2026

ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിലെ സ്വർണ മോഷണം; കുറ്റം നിഷേധിച്ച് എയർ കാനഡ

Gold heist at Toronto Pearson Airport; Air Canada denies wrongdoing

ടൊറൻ്റോ : ഈ വർഷമാദ്യം ടൊറൻ്റോയിലെ പിയേഴ്സൺ എയർപോർട്ടിൽ നിന്ന് 23.8 ദശലക്ഷം ഡോളർ മൂല്യമുള്ള സ്വർണവും പണവും മോഷണം പോയതിൽ ഉത്തരവാദിത്തമില്ലെന്ന് എയർ കാനഡ വ്യക്തമാക്കി.

ഏപ്രിൽ 17 ന് എയർ കാനഡ എയർപോർട്ട് വെയർഹൗസിൽ നടന്ന മോഷണത്തെ തുടർന്ന് സുരക്ഷാ സേവന കമ്പനിയായ ബ്രിങ്ക്‌സ് എയർ കാനഡയ്‌ക്കെതിരെ കേസ് നൽകിയിരുന്നു. എയർ കാനഡ ബ്രിങ്‌സിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്. തങ്ങൾ ക്യാരേജ് കരാർ ശ്രദ്ധാപൂർവ്വം നിറവേറ്റിയിട്ടുണ്ടെന്നും എയർ കാനഡ വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനി, വ്യാജ വേബിൽ ശ്രദ്ധിക്കുന്നതിൽ പരാജയപ്പെട്ടതായി കരാർ ലംഘനവും ദശലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരവും അവകാശപ്പെട്ടുള്ള കേസിൽ ബ്രിങ്‌സ് പറയുന്നു.

സൂറിച്ചിൽ നിന്നുള്ള എയർ കാനഡ വിമാനം പിയേഴ്സണിൽ ഇറങ്ങി ഏകദേശം 40 മിനിറ്റിനുശേഷം അജ്ഞാതനായ ഒരാൾ എയർലൈനിന്റെ കാർഗോ വെയർഹൗസിലേക്ക് പ്രവേശനം നേടിയതായും വ്യാജ പേപ്പർവർക്കുകൾ ഹാജരാക്കിയതായും ബ്രിങ്ക്സ് പറഞ്ഞു.

24 ബാറുകളായി 400 കിലോഗ്രാം സ്വർണ്ണം ജീവനക്കാർ കൈമാറിയതായി ബ്രിങ്ക്സ് പ്രസ്താവനയിൽ പറയുന്നു. കൂടാതെ ഏകദേശം 2 ദശലക്ഷം യുഎസ് ഡോളറിന്റെ പണവും മോഷ്ടാവിന് കൈമാറി. അയാൾ ഉടൻ തന്നെ 23.8 ദശലക്ഷം ഡോളർ മൂല്യമുള്ള ഇവയുമായി ഒളിവിൽ പോയി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!