ഇസ്രയേലില് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിനെതിരെ പ്രതിഷേധം
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധക്കാര് മുദ്രാവാക്ക്യങ്ങളുമായി ഒത്തുക്കൂടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. തീവ്രമായ ആക്രമണങ്ങള്ക്കും പ്രത്യാക്രമണങ്ങള്ക്കും ശേഷം ഖത്തറിന്റെ മധ്യസ്ഥതയില് ഇസ്രയേലും പലസ്തീനും താല്ക്കാലികമായി വെടിനിര്ത്തി ബന്ദികളെ മോചിപ്പിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് പ്രതിഷേധം.
പടിഞ്ഞാറന് ജറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലായി ബാനറുകളും മുദ്രാവാക്യങ്ങളുമായി സമരക്കാര് ഒത്തു ചേര്ന്നത്. നെതന്യാഹു ഉടന് രാജിവെക്കണമെന്നും പ്ലക്കാര്ഡുകളിലുണ്ട്. ഇസ്രയേലി പതാകകള് കയ്യിലേന്തി പ്രധാനമന്ത്രിയുടെ വീടിനടുത്തേക്ക് നീങ്ങിയ പ്രതിഷേധക്കാരെ ഒരു നിശ്ചിത സ്ഥലത്ത് വച്ച് പോലീസ് തടഞ്ഞു.

തടവുകാരെ വിട്ടയക്കുന്ന ഈ സമയത്ത് തന്നെ വെസ്റ്റ് ബാങ്കില് ഇസ്രയേലിന്റെ കൈവശമുള്ള പ്രദേശങ്ങളില് ശനിയാഴ്ച രാത്രിയും ഇന്ന് രാവിലെയുമായി ശക്തമായ പരിശോധനകള് നടന്നുകൊണ്ടിരിക്കുകയാണ്. ഡ്രോണ് ആക്രമണത്തില് ഒരു പലസ്തീനി മരിച്ചതായുള്ള വാര്ത്ത പുറത്തു വരുന്നു. ഇത് കൂടാതെ പലസ്തീന് റെഡ് ക്രെസെന്റ് പുറത്ത് വിടുന്ന വിവരങ്ങള് പ്രകാരം യാത്മ ഗ്രാമത്തില് മറ്റൊരു പലസ്തീനിയും മരിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രി മാത്രമായി ആറോളം ഫലസ്തീനികള് കൊല്ലപ്പെട്ടതായാണ് വിവരങ്ങള്. ഒക്ടോബര് ഏഴ് മുതല് ഇസ്രയേലി സൈന്ന്യം 229 പലസ്തീനികളെ വധിച്ചു. അതില് 52 പേര് കുട്ടികളാണ്. മൂവായിരത്തിലധികം പേര് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
