ഒന്റാരിയോയിൽ വാഹനവും കുതിരവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 വയസ്സുള്ള ആൺകുട്ടി മരിച്ചു. വാട്ടർലൂ റീജന്റെ വടക്കുപടിഞ്ഞാറുള്ള നോർത്ത് പെർത്തിലെ മുനിസിപ്പാലിറ്റിയിൽ തിങ്കളാഴ്ച ഉച്ചയോടെ ആണ് അപകടം.
അപകടം നടന്നയുടൻ കുതിരവണ്ടിയിൽ ഉണ്ടായിരുന്ന 13 വയസുകാരനെയും എട്ട് വയസുകാരനെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് പറഞ്ഞു.
ഇതിൽ 13 വയസ്സുള്ള കുട്ടി മരിച്ചു, എട്ട് വയസ്സുകാരനെ ട്രോമ സെന്ററിലേക്ക് മാറ്റി. പാസഞ്ചർ വാഹനത്തിന്റെ ഡ്രൈവർക്ക് ഗുരുതരമല്ലാത്ത പരിക്കുകളുണ്ട്. വാഹനമിടിച്ച കുതിര ചത്തു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
