ടൊറൻ്റോ: കാനഡയിലെ പ്രധാന മൂന്ന് രാഷ്ട്രീയ പാർട്ടികളിൽ ഒന്നായ NDP യുടെ നേതാവ് ജഗ്മീത് സിംഗ് ക്രിസ്മസ് ആശംസയ്ക്ക് പകരം പറഞ്ഞത് ഹാപ്പി ഹോളിഡേയ്സ്. അതിനെ വിമർശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തിയത്. എന്നാൽ വിമർശനത്തിന് പിന്നാലെ ഇപ്പോൾ ക്രിസ്മസ് ആശംസ നേർന്നിരിക്കുകയാണ് ജഗ്മീത് സിംഗ്.

ഡിസംബർ 24 ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ആണ് ഹാപ്പി ഹോളിഡേ ആശംസ ജഗ്മീത് നേർന്നത്. ഇതിന് താഴെ വന്ന കമൻ്റിലാണ് ക്രിസ്മസിനെ ജഗ്മീത് മനപ്പൂർവ്വം വസ്മരിച്ചതായി കമൻ്റുകൾ വന്നത്.
ഇടത് ചിന്താഗതി പുലർത്തുന്ന പാർട്ടി കൂടിയായ NDP യുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അധികാരത്തിലിരിക്കുന്നത്. ഇന്ത്യാ ഗവൺമെൻ്റ് ഖലിസ്ഥാൻ അനുകൂലിയായി കണക്കാക്കുന്ന വ്യക്തി കൂടിയാണ് ജഗ്മീത് സിംഗ്.
മത വിശ്വാസങ്ങളോട് വിമുഖത്ത ഉള്ള വ്യക്തി അല്ല ജഗ്മീത് എന്ന് മാത്രമല്ല സ്വന്തം കമ്മ്യൂണിറ്റിയിലെ ചെറിയ ആഘോഷങ്ങളെപ്പോലും കൃത്യമായി ആശംസിക്കാറും ഉണ്ട്.