2024 ജനുവരി 01 മുതല്‍ BLS ഇന്റര്‍നാഷണല്‍ സര്‍വീസസ് കാനഡയുടെ
രണ്ട് പുതിയ സേവന കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നു. ഗ്രേറ്റര്‍ ടൊറന്റോ ഏരിയക്കായി മിസ്സിസ്സാഗയിലും നോവസ്‌കോഷ മേഖലയ്ക്കായി ഹാലിഫാക്സിലും രണ്ട് പുതിയ സേവന കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മിസ്സിസ്സാഗയില്‍ 3461 ഡിക്‌സി റോഡില്‍ അഞ്ചാം നമ്പര്‍ യൂണിറ്റിലും, ഹാലിഫാക്‌സിലെ സെന്റര്‍ 998 പാര്‍ക്ക് ലാന്റ് ഡ്രൈവിലെ 101 A യൂണിറ്റിലുമാണ് പ്രവര്‍ത്തനം ആരംഭിക്കുക.
പാസ്പോര്‍ട്ട്, വിസ, ഒസിഐ സേവനങ്ങള്‍ അപ്പോയ്മെന്റുകളിലൂടെയും വാക്ക്-ഇന്‍ വഴിയും ഇവിടെ സ്വീകരിക്കും. മിസ്സിസ്സാഗയിലെ ബിഎല്‍എസ് സെന്ററിന്റെ വരവ് ബ്രാംപ്ടണ്‍ ബിഎല്‍എസ് സെന്ററിലെ തിരക്ക് കുറയ്ക്കുന്നതിന് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.
പുതിയ BLS കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയവും മറ്റ് വിവരങ്ങളും അറിയാന്‍ www.blsindia-canada.com എന്ന BLS വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.