Sunday, September 6, 2026

അറ്റക്കുറ്റപ്പണികൾ: കേരളത്തിൽ 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി

ട്രാക്കിലെ അറ്റക്കുറ്റപ്പണികളെ തുടർന്ന് കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകൾ റദ്ദാക്കി. നാളത്തെ എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, ജനുവരി 1ലെ ബറൗണി-എറണാകുളം രപ്തി സാഗർ, ജനുവരി അഞ്ചിലെ എറണാകുളം-ബറൗണി രപ്തി സാഗർ എക്സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്.

ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം വീക്ക്‌ലി എക്‌സ്പ്രസ് ജനുവരി 2, 9 തീയതികളിൽ സർവീസ് നടത്തില്ല. ബറൗണി – എറണാകുളം രപ്തിസാഗർ വീക്കിലി എക്‌സ്പ്രസ് ജനുവരി 1, 8 തീയതികളിൽ സർവീസ് നടത്തില്ല. എറണാകുളം – ബറൗണി രപ്തിസാഗർ വീക്കിലി എക്‌സ്പ്രസ് ജനുവരി 5, 12 തീയതികളിൽ സർവീസ് നടത്തില്ല.

ഗോരഖ്പൂർ – കൊച്ചുവേളി രപ്തിസാഗർ ത്രിവാര എക്സ്പ്രസ് ജനുവരി 04, 05, 07, 11, 12 തീയതികളിൽ സർവീസ് നടത്തില്ല. കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ ത്രിവാര എക്സ്പ്രസ് ജനുവരി 02, 03, 07, 09 10 തീയതികളിൽ സർവീസ് നടത്തില്ല. കോർബ – കൊച്ചുവേളി എക്‌സ്പ്രസ് ജനുവരി 3 ന് സർവീസ് നടത്തില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!