Monday, August 18, 2025

പ്രശസ്ത ബ്രിട്ടിഷ്‌ അഭിനേതാവ് ടോം വിൽക്കിൻസൺ അന്തരിച്ചു

british actor tom wilkinson passed away

ലണ്ടൻ: ബാറ്റ്മാൻ ബിഗിൻസ്, റഷ് അവർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്‌ത ബ്രിട്ടീഷ്‌ നടൻ ടോം വിൽക്കിൻസൺ (75) അന്തരിച്ചു. 30ന്‌ വടക്കൻ ലണ്ടനിലെ വീട്ടിലായിരുന്നു അന്ത്യമെന്ന്‌ കുടുംബം അറിയിച്ചു.

1998 ലെ റോംകോം ഷേക്സ്പിയർ ഇൻ ലവ്, ക്രിസ്റ്റഫർ നോളന്റെ 2005ലെ സൂപ്പർഹീറോ ഫിലിം ബാറ്റ്മാൻ ബിഗിൻസ്, ദി ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ, ഗേൾ വിത്ത് എ പേൾ ഇയറിങ്‌ എന്നിവയുൾപ്പെടെ 130ൽ അധികം സിനിമ, ടിവി ഷോകളിൽ അഭിനയിച്ചിട്ടുണ്ട്‌. 2001 ൽ ഇൻ ദ ബെഡ്‌റൂം എന്ന ചിത്രത്തിനും 2007 ൽ മിഷേൽ ക്ലേടൺ എന്ന ചിത്രത്തിലും ഓസ്‌കാർ പുരസ്‌കാരത്തിന്‌ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്‌.

ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്, പ്രൈംടൈം എമ്മി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1948 ഫെബ്രുവരി അഞ്ചിന്‌ ബ്രിട്ടനിലെ വാർഫെഡേലിലാണ്‌ ജനനം. ബ്രിട്ടീഷ്‌ നടിയായ ഡയാന ഹാർഡ്കാസിലാണ്‌ ഭാര്യ. മക്കൾ: നടിയായ ആലീസ്‌ വിൽക്കിൻസൺ, മോളി വിൽക്കിൻസൺ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!