
2023-ൽ വടക്കേ അമേരിക്കയിലെ വലിയ വിമാനക്കമ്പനികളിൽ സമയക്രമം പാലിക്കുന്നതിൽ ഏറ്റവും മോശം പ്രകടനം എയർ കാനഡയ്ക്കാണെന്ന് റിപ്പോർട്ട്. ഏവിയേഷൻ ഡാറ്റാ സ്ഥാപനമായ സിറിയം പറയുന്നത്, രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനി കഴിഞ്ഞ വർഷം അതിന്റെ 63 ശതമാനം വിമാനങ്ങളും കൃത്യസമയത്ത് ഇറക്കി എന്നാൽ ഭൂഖണ്ഡത്തിലെ വലിയ 10 എയർലൈനുകളെ എടുത്താൽ സമയക്രമം പാലിക്കുന്നതിൽ അവസാന സ്ഥാനത്താണ് കമ്പനി. 2023-ൽ വടക്കേ അമേരിക്കയിലെ വലിയ വിമാനക്കമ്പനികളിൽ ഏറ്റവും മോശം സമയ പ്രകടനം എയർ കാനഡയ്ക്കാണെന്ന് ഒരു പുതിയ റിപ്പോർട്ട് പറയുന്നു.
എയർ കാനഡയേക്കാൾ ചെറിയ വിമാന കമ്പനികളായ ജെറ്റ്ബ്ലൂ എയർവേയ്‌സ്, ഫ്രോണ്ടിയർ എയർലൈൻസ് എന്നിവയേക്കാൾ അഞ്ച് ശതമാനം പോയിന്റിന് താഴെയാണ് എയർ കാനഡയുടെ പ്രകടനം. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന റിപ്പോർട്ടിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന എയർലൈനുകളുടെ വിമാനങ്ങളിൽ ഏകദേശം 1,40,000 വിമാനങ്ങൾ സമയക്രമം പാലിക്കുന്നതിൽ വീഴ്ച്ച വന്നു. വെസ്റ്റ്‌ജെറ്റ് 69 ശതമാനം സ്‌കോറുമായി വടക്കേ അമേരിക്കയിൽ ഏഴാം സ്ഥാനത്തെത്തിയപ്പോൾ ഡെൽറ്റ എയർലൈൻസ് 85 ശതമാനം നേടി ഒന്നാമതെത്തി.
ജൂൺ, ജൂലൈ മാസങ്ങളിലെ ഫ്ലൈറ്റ് കാലതാമസം കാരണം കമ്പനിയുടെ റാങ്കിംഗ് താരതമ്യേന താഴ്ന്നെന്ന് എയർ കാനഡ സിഇഒ മൈക്കൽ റൂസോ അംഗീകരിച്ചു. എയർ ട്രാഫിക് കൺട്രോളറുകളുടെ കുറവ്, മോശം കാലാവസ്ഥ എന്നിവയൊക്കെ ഇതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
