Monday, February 9, 2026

ബോളിവുഡ് നടി രാഖി സാവന്തിന് യുഎഇ ഗോൾഡൻ വിസ

bollywood actress rakhi sawant get uae golden visa

ദുബായ്: യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ബോളിവുഡ് നടി രാഖി സാവന്ത്. ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലില്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് രാഖി സാവന്ത് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. നേരത്തെ ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു.

അടുത്തിടെ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ യുഎസ്ബി ചിപ്പിൽ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോൾഡൻ വിസ നടി ഹണി റോസ് സ്വന്തമാക്കിയിരുന്നു. സ്പോൺസറില്ലാതെയും, വിവിധ ആനുകൂല്യങ്ങളോടെയും രാജ്യത്തേക്ക് വരാനും പോകാനും കഴിയുന്നതാണ് പത്ത് വർഷം കാലാവധിയുള്ള ഗോൾഡൻ വിസ. വ്യക്തികൾക്കുള്ള ആദരമായും, സമൂഹത്തിൽ ഉയർന്ന സ്ഥാനമുള്ളവർക്കും ഗോൾഡൻ വിസ അനുവദിക്കാറുണ്ട്.

നിരവധി ബിസിനസുകാര്‍ക്കും ചലച്ചിത്ര താരങ്ങള്‍ക്കും ഉള്‍പ്പെടെ ഗോള്‍ഡന്‍ വിസകള്‍ ലഭിച്ചിരുന്നു. മലയാള സിനിമാ മേഖലയില്‍ നിന്ന് പല താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. അതേസമയം യുഎഇയിലെ സര്‍വകലാശാലാ പരീക്ഷകളിലും ഹൈസ്‍കൂള്‍ പരീക്ഷകളിലും ഈ വര്‍ഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചിരുന്നു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖലീല്‍ ഗോള്‍ഡന്‍ വിസകള്‍ നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!