Wednesday, September 10, 2025

ലയണൽ മെസ്സിക്ക് ഫിഫ ബെസ്റ്റ് പുരസ്കാരം

fifa the best 2024

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്ത മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്റര്‍ മയാമിയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക്‌. അന്തിമ പട്ടികയിലുണ്ടായിരുന്ന മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്‌, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്. മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോണ്‍മതി തെരഞ്ഞെടുക്കപ്പെട്ടു.

8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. ബാലണ്‍ദ്യോര്‍ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം മെസിയെ തേടിയെത്തുകയാണ്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!