വിശാഖപട്ടണം: വൈഎസ് രാജശേഖരന്‍ റെഡ്ഡിയുടെ മകളും, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിളയെ ആന്ധ്രാ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ജി രുദ്രരാജു അധ്യക്ഷ പദവി രാജിവച്ചു. ഇദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതില്‍ പ്രത്യേക ക്ഷണിതാവാകും. രണ്ടാഴ്ച മുന്‍പാണ് വൈ എസ് ശര്‍മിള സ്വന്തം പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹോദരന്‍ ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ കോണ്‍ഗ്രസിനെ നയിക്കുന്നത് ഇതോടെ വൈഎസ് ശര്‍മിളയായിരിക്കും. എന്നാല്‍ വൈഎസ് ശര്‍മിള തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നതില്‍ ഇപ്പോഴും വ്യക്തമായ സൂചന പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നില്ല. വൈഎസ് ശര്‍മ്മിള രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാനോ, ലോക്‌സഭാ സീര്‌റില്‍ മത്സരിക്കാനോ സാധ്യതയുണ്ട്.