Tuesday, October 14, 2025

ക്ഷേത്ര ദർശനത്തിനെത്തിയ രാഹുലിനെ തടഞ്ഞ് പൊലീസ്; പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

rahul-gandhi-stopped-from-entering-temple-stages-dharna

അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ്. സാമൂഹിക പരിഷ്കർത്താവായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബടദ്രവ സത്ര ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് രാഹുലിനെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് തടഞ്ഞത്. പൊലീസ് നടപടിയിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

എന്തുകൊണ്ടാണു തന്നെ തടഞ്ഞതെന്നു സുരക്ഷാ ഉദ്യോഗസ്ഥനോട് രാഹുൽ ഗാന്ധി ചോദിച്ചു. ‘നമ്മൾ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. പക്ഷേ ഇവിടുത്തെ പാർലമെന്റ് അം​ഗം ​ഗൗരവ് ​ഗോ​ഗോയിയെപ്പോലും തടഞ്ഞുവച്ചു. ഇത് അനീതിയാണ്’. സംഭവത്തിൽ കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശിന്റെ പ്രതികരണം ഇങ്ങനെ. മഹിളാ കോൺ​ഗ്രസ് പ്രവ‍ർത്തകർക്കൊപ്പമാണ് രാഹുൽ ​ഗാന്ധി ധ‍ർണയിൽ പങ്കെടുത്തത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ ആര് എപ്പോൾ ക്ഷേത്രദർശനം നടത്തണം എന്ന് തീരുമാനിക്കുന്നത്. ഒരു പ്രശ്നവുമുണ്ടാക്കാതെ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുക എന്നതാണ് ഞങ്ങളുടെ ആ​ഗ്രഹം’. രാഹുൽ ​ഗാന്ധി പറഞ്ഞു.

‘എന്താണ് സഹോദരാ പ്രശ്‌നം?, ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ താനെന്ത് തെറ്റാണ് ചെയ്തത്?’, രാഹുല്‍ ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചു.

രാഹുല്‍ ഗാന്ധിക്ക് മൂന്ന് മണിക്ക് ശേഷം ക്ഷേത്രം സന്ദര്‍ശിക്കാമെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്. ഈ തീരുമാനത്തോട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. എല്ലാവരും പോകുന്നുണ്ടല്ലോ, പിന്നെന്താണ് രാഹുല്‍ ഗാന്ധിയെ മാത്രം തടയുന്നതെന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!