കാനഡയിൽ ഡിമെൻഷ്യ ബാധിച്ചവരുടെ എണ്ണം 2050 ആകുമ്പോഴേക്കും 187 ശതമാനം ഉയരുമെന്ന് റിപ്പോർട്ട്. കാനഡയിൽ ജനസംഖ്യ വർധിച്ചു വരുന്നതിനാൽ 26 വർഷത്തിനുള്ളിൽ 1.7 ദശലക്ഷത്തിലധികം ആളുകൾക്ക് മസ്തിഷ്ക തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു. 65 വയസ്സിന് താഴെയുള്ളവരെയാണ് ഡിമെൻഷ്യ കൂടുതലായും ബാധിക്കുന്നത്.

ഡിമെൻഷ്യ ബാധിച്ചവർക്കായി പ്രവർത്തിക്കുന്ന ദേശീയ ചാരിറ്റി സംഘടനയായ അൽഷിമേഴ്‌സ് സൊസൈറ്റി ഓഫ് കാനഡയാണ് തിങ്കളാഴ്ച റിപ്പോർട്ട് പുറത്തുവിട്ടത്. കാനഡയിലും ലോകമെമ്പാടുമുള്ള വലിയ പൊതുജനാരോഗ്യ പ്രശ്‌നമായി കണക്കാക്കപ്പെടുന്ന ഡിമെൻഷ്യയുടെ പല വകഭേദങ്ങളെ കുറിച്ച് മികച്ച ധാരണ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആദ്യത്തെ പഠനങ്ങളിലൊന്നാണിതെന്ന് സംഘടന പറഞ്ഞു. പ്രായം, വിദ്യാഭ്യാസ യോഗ്യത, വ്യക്തിയുടെ അടിസ്ഥാന പ്രവര്‍ത്തനം എന്നിവ ഡിമെന്‍ഷ്യയെ വിലയിരുത്തുന്നതില്‍ പരിഗണിക്കുന്ന പ്രധാന ഘടകങ്ങളാണ്.
