Saturday, September 12, 2026

അയോധ്യയിലെ പ്രാണപ്രതിഷ്ഠ: യൂട്യൂബ് ലൈവ് സ്ട്രീമിങ്ങില്‍ ആഗോള റെക്കോര്‍ഡ് നേടി മോദി

Modi created a new global record on youtube during live streaming of pran prathishtha

അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ നരേന്ദ്ര മോദി യുട്യൂബില്‍ സ്വന്തമാക്കിയത് പുതിയ ആഗോള റെക്കോര്‍ഡ്. പ്രധാനമന്ത്രിയുടെ ചാനലില്‍ സംപ്രേക്ഷണം ചെയ്ത അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ ലൈവ് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ് സ്ട്രീമിങ്ങെന്ന റെക്കോര്‍ഡ് മോദിയുടെ ചാനല്‍ സ്വന്തമാക്കി.

ചന്ദ്രയാന്‍ -3 വിക്ഷേപണത്തിന്റെ ലൈവ് സ്ട്രീമിങ്ങ്, ഫിഫ ലോകകപ്പ് 2023 മത്സരം, ആപ്പിള്‍ ലോഞ്ച് ഇവന്റ് എന്നിവ സൃഷ്ടിച്ച മുന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുകൊണ്ടാണ് മോദിയുടെ ലൈവ് ഒന്നാം സ്ഥാനത്തെത്തിയത്. ജനുവരി 21 ഞായറാഴ്ച വരെ 8.09 മില്ല്യണ്‍ വ്യൂസുമായി ചന്ദ്രയാന്‍-3′ ഇറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ്ങായിരുന്നു ഒന്നാം സ്ഥാനത്ത്.

യൂട്യൂബ് ചാനലിന് 2 കോടി സബ്‌സ്‌ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 64 ലക്ഷം പേര്‍ പിന്തുടരുന്ന മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ ചാനല്‍ ആണ് രണ്ടാമതുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!