2024ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സാസ്കറ്റൂൺ മേയർ ചാർളി ക്ലാർക്ക്. ബുധനാഴ്ച സിറ്റി കൗൺസിൽ ചേംബറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു ചാർളി ക്ലാർക്കിന്റെ പ്രഖ്യാപനം.

‘ഈ തീരുമാനത്തിലെത്താൻ രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണ്. മക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയക്കാരനാകാൻ വേണ്ടിയല്ല രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല’ എന്നും അദ്ദേഹം വ്യക്തമാക്കി.
സാസ്‌കറ്റൂണിന്റെ അടുത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പ് നവംബർ 13-ന് നടക്കും.
bineesh