Monday, October 19, 2026

അടിസ്ഥാന പലിശനിരക്ക് 5% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

The Bank of Canada kept the base rate at 5%

ഓട്ടവ : പുതുവർഷത്തെ ആദ്യ പലിശനിരക്ക് നിർണ്ണയത്തിൽ ബാങ്ക് ഓഫ് കാനഡ അടിസ്ഥാന പലിശനിരക്ക് 5.0% ആയി മാറ്റമില്ലാതെ നിലനിര്‍ത്തി. തുടർച്ചയായി നാലാം തവണയാണ് ബാങ്ക് ഓഫ് കാനഡ അതിന്റെ പലിശനിരക്ക് 5.0% ആയി നിലനിർത്തുന്നത്. ബാങ്ക് നിരക്ക് 5.25 ശതമാനവും നിക്ഷേപ നിരക്ക് അഞ്ച് ശതമാനവുമാണ്.

അതേസമയം നിരക്ക് കുറയ്ക്കുന്നതിനുള്ള സമയത്തെക്കുറിച്ച് ചർച്ച ആരംഭിച്ചതായി ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം അറിയിച്ചു. പ്രധാന പോളിസി നിരക്ക് ഉയർന്നതാണോ എന്നതിൽ നിന്ന് അത് അഞ്ച് ശതമാനമായി എത്രത്തോളം നിലനിർത്തണം എന്നതിലേക്ക് ചർച്ചകൾ മാറിയിട്ടുണ്ടെന്നും ടിഫ് മക്ലെം പറഞ്ഞു. കൂടുതൽ നിരക്ക് വർധന കേന്ദ്ര ബാങ്ക് തള്ളിക്കളയുന്നില്ലെന്നും ടിഫ് മക്ലെം പറഞ്ഞു.

പണപ്പെരുപ്പം 2025-ൽ രണ്ട് ശതമാനത്തിലേക്ക് മടങ്ങുമെന്നാണ് ബാങ്ക് ഓഫ് കാനഡയുടെ പുതിയ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

പണനയം പണപ്പെരുപ്പം മന്ദഗതിയിലാക്കുന്നുവെന്ന സൂചനകൾ നിലനിന്നതിനാൽ ബാങ്ക് ഓഫ് കാനഡ അതിന്റെ അവസാന മൂന്ന് പ്രഖ്യാപനങ്ങളിൽ പ്രധാന പലിശ നിരക്ക് സ്ഥിരമായി നിലനിർത്തിയിരുന്നു.

അതേസമയം ഈ വസന്തകാലത്ത് തന്നെ പലിശ നിരക്ക് കുറയ്ക്കാൻ ബാങ്ക് ഓഫ് കാനഡ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധർ പറയുന്നു. എന്നാൽ, കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ 3.4 ശതമാനമായി ഉയർന്നത് സെൻട്രൽ ബാങ്കിന്റെ പാത സങ്കീർണ്ണമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!